കോവിഡ്-എക്‌സൈസ് ഡ്രൈവറുടെ മരണം സമഗ്രഅന്വേഷണം വേണമെന്ന് സതീശന്‍ പാച്ചേനി.

പരിയാരം: എക്‌സൈസ് ഡ്രൈവര്‍ സുനിലിന്റെ  കോവിഡ് ബാധിച്ചല്ലെന്ന് വ്യക്തമായ സ്ഥിതിക്ക് മരണം കൊലപാതകമായി കണക്കാക്കി മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി.

പരിയാരത്ത് എത്തിക്കുന്ന ഒരു രോഗിയെ ഐ സി യുവിലേക്ക് കയറ്റിറിയാല്‍ ആംബുലന്‍സ് വിളിച്ചോ എന്നതാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.

ഭാഗ്യം കൊണ്ട് മാത്രമാണ് ഇവിടെ ചികില്‍സക്കെത്തുന്നവര്‍ രക്ഷപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുനില്‍  കൊറോണ ബാധിച്ച് മരിച്ചതല്ല, കൊന്നതാണ് എന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മറ്റി നടത്തിയ കുറ്റവിചാരണ  പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് മുന്നില്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാച്ചേനി.

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോകസഭാ മണ്ഡലം പ്രസിഡന്റ് സുദീപ് ജയിംസ് അധ്യക്ഷത വഹിച്ചു.  

സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി, ജില്ലാ ജന.സെക്രട്ടറി വി.രാഹുല്‍, സന്ദീപ് പാണപ്പുഴ, കമല്‍ജിത്ത്, സിബിന്‍ ജോസഫ്, മനോജ് കൂവേരി, നൗഷാദ് ബ്ലാത്തൂര്‍, രാഹുല്‍ ദാമോദരന്‍, ശ്രീജേഷ് കൊയിലേരിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!