കോവിഡ്-19 ചികില്‍സയില്‍ ചരിത്രമെഴുതി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്, ഇനി അവശേഷിക്കുന്നത് ഒരു രോഗിമാത്രം.

പരിയാരം: കോവിഡ്-19 ചികില്‍സയില്‍ ചരിത്രമെഴുതി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്, ഇനി അവശേഷിക്കുന്നത് ഒരു രോഗിമാത്രം.

ലോക്ഡൗണില്‍ ഇളവുകള്‍ വരികയും സംസ്ഥാനത്ത് കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവുവരികയും ചെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ സംസ്ഥാനത്ത് തന്നെ മികച്ച പ്രവര്‍ത്തനമാണ് മെഡിക്കല്‍ കോളേജ് കാഴ്ച്ചവെച്ചതെന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കോവിഡ് ചികില്‍സക്ക് നേതൃത്വം നല്‍കിയതില്‍ പ്രമുഖ സ്ഥാനം വഹിച്ച മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു.

മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട 39 രോഗികളില്‍ ഇനി ബാക്കിയുള്ളത് ചെറുവാഞ്ചേരി സ്വദേശിയായ 81 കാരന്‍ മാത്രമാണ്.

രണ്ട് തവണ തുടര്‍ച്ചയായി നെഗറ്റീവ് റിസള്‍ട്ട് വന്നാല്‍ ഇദ്ദേഹത്തേയും ഡിസ്ചാര്‍ജ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മാരകമായ മറ്റ് നിരവധി രോഗങ്ങള്‍ ബാധിച്ച മാഹി സ്വദേശി

മെഹറൂഫ് ഏപ്രില്‍ 11 ന് മരണപ്പെട്ടതൊഴിച്ചാല്‍ മറ്റ് രോഗികളെല്ലാം രോഗം പൂര്‍ണമായി മാറി ഡിസ്ചാര്‍ജായി പോവുകയായിരുന്നു.

20 കാസര്‍ഗോഡ് സ്വദേശികളും 18 കണ്ണൂര്‍ സ്വദേശികളുമാണ് കോവിഡ് പോസിറ്റീവായി ചികിസല്‍സക്കെത്തിയത്.ഇതില്‍ ഒന്‍പത് ഗര്‍ഭിണികളും ഉണ്ടായിരുന്നു.

അവരില്‍ രണ്ടപേര്‍ക്ക് സിസേറിയന്‍ ശസ്ത്രക്രിയയും നടത്തി. ഇതില്‍ ആദ്യത്തേത് കോവിഡ് പോസിറ്റീവായ യുവതിക്ക് കേരളത്തില്‍ നടത്തിയ ആദ്യത്തേതും ഇന്ത്യയിലെ മൂന്നാമത്തേയും ശസ്ത്രക്രിയായിരുന്നു.

ഒരു വയസും പത്ത് മാസവും പ്രായമുള്ളതും രണ്ട് വയസ് പ്രായമുള്ളതുമായ കുട്ടികളും കോവിഡിന്റെ പിടിയില്‍ നിന്ന് ചികില്‍സയിലൂടെ വിമുക്തി നേടി.

എണ്‍പത്തിയൊന്നുകാരിയായ കാഞ്ഞങ്ങാട് സ്വദേശിനിയും രോഗം ഭേദമായി ആശുപത്രി വിട്ടു.

കോവിഡ് ചികില്‍സയില്‍ നിരവധി പ്രത്യേക സൗകര്യങ്ങളും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഏര്‍പ്പെടുത്തിയിരുന്നതായി മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. പോസിറ്റീവ് ആയവര്‍ക്കും സംശയിക്കപ്പെടുന്നവര്‍ക്കും നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചവര്‍ക്കും വേണ്ടി മൂന്ന് ഐ സി യുകള്‍ സജ്ജീകരിച്ചു, രണ്ട് ജനറല്‍ വാര്‍ഡുകളും കോവിഡ് പോസിറ്റീവ് രോഗികല്‍ക്ക് ഏര്‍പ്പെടുത്തി, അത് ഇപ്പോല്‍ ഒന്നായി ചുരുക്കിയിരിക്കയാണ്.

പോസിറ്രീവായ ഗര്‍ഭിണികള്‍ക്കും സ്പെഷ്യല്‍ വാര്‍ഡ് ഏര്‍പ്പെടുത്തി. ഇതിന് പുറമെ കൂടുതല്‍ രോഗികള്‍ വരികയാണെങ്കില്‍ അവര്‍ക്കായും രണ്ട് ജനറല്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തി.

രോഗികള്‍ക്ക് പൂര്‍ണമായി സൗജന്യ ചികില്‍സ നല്‍കിയത് കൂടാതെ മികച്ച ഭക്ഷണവും സൗജന്യമായി തന്നെ നല്‍കി.

ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കും സൗ1ജന്യമായി താമസവും ഭക്ഷണവും ഏര്‍പ്പെടുത്തി. വിശേഷ ദിവസങ്ങളില്‍ പ്രത്യേക ഭക്ഷണം തന്നെയാണ് നല്‍കിയത്.

ആവശ്യത്തിന് പഴവര്‍ഗങ്ങളും ഭക്ഷണത്തിന് പുറമെ നല്‍കിയിരുന്നു. ഇനി അവശേഷിക്കുന്ന വയോധികനായ രോഗി കൂടി രോഗം ഭേദമായി അടുത്ത ദിവസം തന്നെ ആശുപത്രി വിടുമെന്നാണ് പ്രതീക്ഷയെന്ന് ഡോ.സുദീപ് പറഞ്ഞു

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!