കോവിഡ് ബാധിതയായ ആദിവാസി യുവതിയുടെ നവജാതശിശുവിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്.

പരിയാരം:കോവിഡ് ബാധിതയായ ആദിവാസി യുവതിയുടെ നവജാതശിശുവിന്റെ ആദ്യ പരിശോധനാഫലം നെഗറ്റീവ്.

ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴ സ്വദേശിനിയായ യുവതി വെള്ളിയാഴ്ച രാത്രി 2.10നായിരുന്നു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

പത്തുദിവസം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷമാണ് യുവതിയെ പരിയാരത്ത് എത്തിച്ചത്.

അടിയന്തിര സാഹചര്യം ആയതിനാല്‍ സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

യുവതി കോവിഡ് ബാധിതയാണെന്നതും പ്രസവത്തിനു തൊട്ടു മുമ്പായിരുന്നു സ്ഥിരീകരിച്ചത്.

കോവിഡ് ബാധിതയായ കേരളത്തിലെ ആദ്യത്തെ യുവതിയുടെ പ്രസവവും ഇതായിരുന്നു.

കുട്ടിയുടെ സ്രവ പരിശോധന ജനിച്ച് മൂന്ന് ദിവസം കഴിഞ്ഞതിനു ശേഷമാണ് നടത്തിയത്.

ആദ്യ പരിശോധന നെഗറ്റീവ് ആണെങ്കിലും വീണ്ടും ഒന്നു കൂടി നടത്തുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!