കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു, കോവിഡ് പോസിറ്റീവ് രോഗിക്ക് കേരളത്തില്‍ ആദ്യത്തെ അസ്ഥിരോഗ ശസ്ത്രക്രിയ.

തളിപ്പറമ്പ്: ബൈക്ക് മറിഞ്ഞ് പരിക്കേറ്റ കോവിഡ് പോസിറ്റീവ് രോഗിക്ക് കേരളത്തിലാദ്യമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗത്തില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലിചെയ്യുന്ന പോണ്ടിച്ചേരി സ്വദേശിക്കാണ് ഇന്നലെ രാവിലെ കാലിന് ശസ്ത്രക്രിയ നടത്തിയത്.

പ്രമുഖ ഓര്‍ത്തോ സര്‍ജനും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം തലവനുമായ ഡോ.വി.സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്.

ഒരാഴ്ച്ച മുമ്പാണ് ഇദ്ദേഹത്തെ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചത്.

ശ്രവപരിശോധനയില്‍ കോവിഡ് പോസിറ്റീവായതോടെ മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒടിഞ്ഞ കാല്‍ ശസ്ത്രക്രിയയില്ലാതെ ശരിയാക്കാന്‍ ആവില്ലെന്ന്

കണ്ടതോടെയാണ് ഇന്നലെ ശസ്ത്രക്രിയ നടത്തിയത്. ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് ഇദ്ദേഹത്തിന്റെ ശ്രവം പരിശോധനക്ക് അയച്ചതിന്റെ റിസള്‍ട്ട് ഇതേവരെ ലഭിച്ചിട്ടില്ല.

പി.പി.ഇ കിറ്റ് ധരിച്ച് എല്ലാ സുരക്ഷാക്രമീകരണങ്ങളും പാലിച്ചാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

കേരളത്തില്‍ ഓര്‍ത്തോ വിഭാഗത്തില്‍ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നതെന്ന് ഡോ.വി.സുനില്‍ പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!