കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും 18 പേര്‍ ഇന്ന് കോവിഡ് -19 രോഗമുക്തി നേടി, ഇതുവരെ രോഗമുക്തി നേടിയത് 98 പേര്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും 18 കൊവിഡ് രോഗബാധിതര്‍ അസുഖം ഭേദമായി ഇന്ന് ഡിസ്ചാര്‍ജ്ജായി.

കാസര്‍ഗോഡ് സ്വദേശികളായ 8 പേരും കണ്ണൂര്‍ സ്വദേശികളായ 9 പേരും എറണാകുളം സ്വദേശിയായ ഒരാളുമാണ് ആശുപത്രി വിട്ടത്.

ഇതില്‍ 8 വനിതകളും, 3 വയസ്സുകാരിയായ ഒരു കുട്ടിയും 9 പുരുഷന്മാരുമുണ്ട്.

ഒരു കുടുംബം കൂടി കോവിഡ് മുക്തമായി ഡിസ്ചാര്‍ജ്ജാവുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

24 കാരിയായ കാസര്‍ഗോഡ് സ്വദേശിനി പ്രസവിച്ചശേഷം പുതിയ അംഗത്തോടൊപ്പമാണ് തന്റെ 3 വയസ്സുകാരി മകളേയും കൂട്ടി കോവിഡിനോട് ഗൂഡ്‌ബൈ പറഞ്ഞ് വീട്ടിലേക്ക് പോയത്. ഇവരുടെ മറ്റ് ബന്ധുക്കള്‍ നേരത്തേ ഡിസ്ചാര്‍ജ്ജായിരുന്നു.

കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ മുഴുവന്‍ കുട്ടികളും രോഗമുക്തരായി ആശുപത്രി വിട്ടു.

ചികിത്സ തേടിയ 27 ഗര്‍ഭിണികളില്‍ 3 പേര്‍ക്കൊഴികെ എല്ലാവര്‍ക്കും രോഗം ഭേദമായി.

നിലവില്‍ ചികിത്സയിലുള്ള 3 ഗര്‍ഭിണികള്‍ അടുത്ത ദിവസങ്ങളില്‍ രോഗം ഭേദപ്പെട്ട് ആശുപത്രി വിട്ടേക്കും.

ഇതോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും 98 പേര്‍ ഇതുവരെ കൊവിഡ് രോഗമുക്തി നേടി മടങ്ങിപ്പോയതായും പ്രിന്‍സിപ്പാള്‍ ഡോ കെ എം കുര്യാക്കോസും മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ സുദീപും അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!