കോവിഡ് മഹാമാരിക്കിടയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് ആശ്വാസം പകര്‍ന്ന് 75 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗമുക്തി. 

പരിയാരം: കോവിഡ് മഹാമാരിക്കിടയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് ആശ്വാസം പകര്‍ന്ന് 75 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗമുക്തി.

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 95 ആരോഗ്യപ്രവര്‍ത്തകരില്‍ ഇനി 20 പേര്‍ മാത്രമാണ് രോഗം ഭേദമാകാന്‍ ബാക്കിയുള്ളത്.

ഇതോടെ ആശങ്കകള്‍ ആകന്നതായുംകൂടുതല്‍ കരുത്തോടെ രോഗപ്രതിരോധ രംഗത്തേക്ക് തിരിച്ചുവരാന്‍ മെഡിക്കല്‍ കോളേജിന് സാധിച്ചിരിക്കയാണെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു.

മെഡിക്കല്‍ കോളേജിലെ കോവിഡ് ഇതര രോഗികളെകൂടി ഭയപ്പെടുത്തുന്ന വിധത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായത് ആശങ്കകള്‍ സൃഷ്ടിച്ചിരുന്നുവെങ്കിലും എല്ലാം കലങ്ങിതെളിയുകയാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോഗ്യപ്രവര്‍ത്തകരില്‍ ആര്‍ക്കും തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതും ആശ്വാസം പകര്‍ന്നിട്ടുണ്ട്.  

 


You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!