ഡിസ്ചാര്‍ജായെങ്കിലും 28 ദിവസത്തെ ക്വാറന്റീല്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന്റെ കരുണതേടി അനുവും കുഞ്ഞും.

പരിയാരം: ആശുപത്രിയില്‍ നിന്ന് ഇന്ന് ഡിസ്ചാര്‍ജായെങ്കിലും നവജാതശിശുവുമായി ഒറ്റമുറി വീട്ടിന്റെ ഇല്ലായ്മകളില്‍ നിന്നും സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീന്‍ കേന്ദ്രത്തില്‍ 28 ദിവസം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന്റെ കരുണതേടി അനു.

ആരോഗ്യ കേരളം വേണ്ടത്ര കരുതല്‍ നല്‍കിയ അമ്മയും കുഞ്ഞും ആയിരുന്നു അത്.

കോവിഡ് ബാധിതയായ യുവതിയുടെ ആദ്യത്തെ പ്രസവവും ആശുപത്രിയിലെ ഈ വിഭാഗത്തിലെ പത്താമത്തെ ഗര്‍ഭിണിക്കുള്ള ചികിത്സയും.

അയ്യന്‍കുന്ന് എടപ്പുഴ സ്വദേശിനിയായ ഇരുപത്തൊന്നുകാരി അനു പ്രസവത്തിനു തൊട്ടു മുമ്പാണ് കോവിഡ് ബാധിതയാണെന്ന് അറിഞ്ഞത്.

കേരളത്തിലെ ആദ്യത്തെ സംഭവമായതിനാല്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ഇരുപതാം തീയതി ആണ് കോവിഡ് സംശയത്തിന്റെ പേരില്‍ പരിയാരത്ത് എത്തിച്ചത്.

ഇതിന് മുമ്പ് പത്തു ദിവസം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

പരിയാരത്ത് എത്തിച്ചതിന് അടുത്ത ദിവസം തന്നെ രാത്രിയില്‍ രക്തസമ്മര്‍ദ്ദം കൂടുകയും, ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ ശബ്നനത്തിന്റെ നേതൃത്വത്തില്‍ ഉടന്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

2.45 കിലോഗ്രാം തൂക്കമുള്ള ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.

പ്രസവത്തിനു തൊട്ടു മുമ്പത്തെ ദിവസമാണ് കോവിഡ് ബാധിതയാണെന്ന് അറിഞ്ഞത്.

ഡോക്ടര്‍മാരും, ആശുപത്രി സ്റ്റാഫും, വേണ്ടത്ര മുന്‍കരുതല്‍ എടുത്താണ് സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തത്.

കുഞ്ഞിനെ അമ്മയില്‍ നിന്നും മാറ്റി മുലപ്പാലിനു പകരം ഫോര്‍മുല മരുന്നുകള്‍ നല്‍കി.

മൂന്ന് ദിവസത്തിന് ശേഷമാണ് കുട്ടിയുടെ സ്രവ പരിശോധന നടത്തിയത്. കുട്ടിക്ക് കോവിഡ് രോഗബാധ ഉണ്ടായിരുന്നില്ല.

സംശയനിവാരണത്തിനായി വീണ്ടും പരിശോധിച്ചപ്പോഴും നെഗറ്റീവ് തന്നെ ഫലം. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം അനുവിന്റെ മൂന്നാമത്തെ കോവിഡ് പരിശോധനയുടെ ഫലവും നെഗറ്റീവ് ആയതോടെയാണ് ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.

ഇവര്‍ക്ക് രോഗബാധയുടെ സമ്പര്‍ക്കം കണ്ടെത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരുന്നു

. ചക്ക പറിക്കുന്നതിനിടെ തലയില്‍ വീണ് ഗുരുതരമായ പരിക്കേറ്റ കാസര്‍കോട് സ്വദേശി കോവിഡ് മുക്തനായെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തന്നെ കഴിയുകയാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!