കൊവിഡ് അതിജീവനം: ഡി.വൈ.എഫ്.ഐ പുതിയകണ്ടം യൂണിറ്റ് (എ)യുടെ ആഭിമുഖ്യത്തില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

തളിപ്പറമ്പ്: ഡി.വൈ.എഫ്.ഐ പുതിയകണ്ടം യൂണിറ്റ് (എ)യുടെ ആഭിമുഖ്യത്തില്‍ കൊവിഡ് ദുരിത അതിജീവന സഹായമായി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം പി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മറ്റി അംഗവും മേഖലാ സെക്രട്ടറിയുമായ പി.പി പ്രശോഭ്, മേഖലാ കമ്മറ്റി അംഗം എസ്.പി അശ്വിന്‍ എന്നിവര്‍ സംസാരിച്ചു.

യൂണിറ്റ് ഭാരവാഹികളായ പി. നീലിമ, എം.സി നിഖില്‍, കെ.വി അമല്‍, കെ.വി അശ്വിന്‍, എം.സി റിത്വിക് എന്നിവര്‍ നേതൃത്വം നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അംഗങ്ങള്‍ നേരിട്ടാണ് യൂണിറ്റിലെ 118 വീടുകളിലും കിറ്റുകള്‍ എത്തിച്ചത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!