കോവിഡ് പോസിറ്റീവായവര്‍ താമസിക്കുന്ന വീട്ടില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പി.പി.ഇ കിറ്റ് ധരിച്ചെത്തിയ റെസ്‌ക്യൂവര്‍ പിടികൂടി.

കണ്ണൂര്‍: കോവിഡ് -19 പോസിറ്റീവായവര്‍ താമസിക്കുന്ന വീട്ടിനകത്ത് കയറിയ മൂര്‍ഖന്‍ പാമ്പിനെ കോവിഡ് മാനദണ്ഡമനുസരിച്ച് പി.പി ഇ കിറ്റ് ധരിച്ച വൈല്‍ഡ് ലൈഫ് റെസ്‌ക്യൂവര്‍.

കണ്ണൂര്‍ വൈല്‍ഡ് ലൈഫ് റെസ്‌ക്യൂവേര്‍സ് കൂട്ടായ്മയിലെ മനോജ് കാമനാട്ട് മാധവനാണ് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത

കണ്ണൂര്‍ കക്കാടിലെ ഒരു വീട്ടിനകത്ത് കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി പാമ്പിനനുയോജ്യമായ ആവാസ വ്യവസ്ഥയില്‍ തുറന്നു വിട്ടത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലയിലെ വന്യജീവികളെ സംരക്ഷിച്ചു വരികയാണ് ഏറോനോട്ടിക്കല്‍ എഞ്ചിനീയര്‍ കൂടിയായ മനോജ്.

പ്രസാദ് ഫാന്‍സ് അസോസിയേഷന്‍ കൂട്ടായ്മയുടെ അമരക്കാരന്‍ കൂടിയാണ് ഇദ്ദേഹം.

നാല് മാസത്തിനുള്ളില്‍ നൂറുകണക്കിന് പാമ്പുകളേയും മറ്റ് ജീവികളെയും സംരക്ഷിച്ചു കഴിഞ്ഞിരിക്കയാണ് ഈ കൂട്ടായ്മയിലെ അംഗങ്ങള്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!