കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തളിപ്പറമ്പ് നഗരസഭക്ക് സഞ്ജീവനിയുടെ കൈത്താങ്ങ്-

തളിപ്പറമ്പ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ക്ക് സഞ്ജീവനിയുടെ കൈത്താങ്ങ്.

തളിപ്പറമ്പ് നഗരസഭ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സഞ്ജീവനി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റാണ് ആംബുലന്‍സ് വിട്ടുനല്‍കിയത്.

നഗരസഭാ ഓഫീസ് പരിസരത്ത് നടന്ന ലളിതമായ ചടങ്ങില്‍ സ്ഞ്ജീവനി പ്രസിഡന്റ് എം.കെ.മനോഹരന്‍ ആംബുലന്‍സിന്റെ താക്കോല്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായിക്ക് കൈമാറി.

ചെയര്‍മാന്‍ ഡോ.ഒ.വി.സനലിന്റെ അധ്യക്ഷതയില്‍ നടന്ന സഞ്ജീവനി ട്രസ്റ്റ് യോഗമാണ് ആംബുലന്‍സ് നഗരസഭക്ക് കൈമാറാന്‍ തീരുമാനിച്ചത്.

വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.പി.മുഹമ്മദ്‌നിസാര്‍, കെ.നബീസബീവി, എം.കെ.ഷബിത, സഞ്ജീവനി സെക്ട്രടറി ഒ.വി.വിജയന്‍, കെ.വി.വിലാസന്‍, നഗരസഭാ സൂപ്രണ്ട് ടി.മധു എന്നിവര്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!