തളിപ്പറമ്പ് സ്വദേശി ദുബായില്‍ കോവിഡ് ബാധിച്ച് മരിച്ചു-

തളിപ്പറമ്പ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തളിപ്പറമ്പ് സ്വദേശി ദുബായില്‍ മരണമടഞ്ഞു.

പുഷ്പഗിരി ഒമാന്‍ മസ്ജിദിന് സമീപത്തെ ചപ്പന്‍ അബ്ബാസ്(55) ആണ് മരണപ്പെട്ടത്.

ദുബായിലെ ഒരു കമ്പനിയില്‍ കഴിഞ്ഞ 25 വര്‍ഷമായി ജോലി ചെയ്യുന്ന അബ്ബാസ് എട്ട് മാസം മുന്‍പാണ് നാട്ടില്‍ വന്ന് പോയത്.

കഴിഞ്ഞ ആറിനാണ് ന്യൂമോണിയ ബാധിച്ച് ദുബായ് റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

പിന്നീട് ബ്ലഡ് പ്രഷര്‍ കൂടി ഗുരുതരാവസ്ഥയിലായി. ഇതിനുശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 2 ആഴ്ച്ചയായി ഗുരുതര നിലയിലായിരുന്ന അബ്ബാസ ഇന്ന്
ഉച്ചയോടെയാണ് മരിച്ചത്.

പരേതരായ ഇബ്രാഹിം-ചപ്പന്‍ ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: സൗജാബി. മക്കള്‍: ഫാത്തിമ, ഫായിസ, റൈഹാന്‍, ഹനഫാത്തിമ. മരുമകന്‍: റഫീഖ്. സഹോദരങ്ങള്‍: ചപ്പന്‍ മുസ്തഫ ഹാജി, മൊയ്ദീന്‍, അബ്ദുല്ല, മുക്താര്‍, അഷ്റഫ്, സിദ്ദീഖ്, നബീസ, ആസിയ, പരേതയായ ഖദീജ.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!