കോവിഡ് ബാധിച്ച് തളിപ്പറമ്പിലെ ബേക്കറി ഉടമ മരിച്ചു–

തളിപ്പറമ്പ്: കോവിഡ് ബാധിച്ച് തളിപ്പറമ്പിലെ വ്യാപാരി മരിച്ചു.

ഹൈവേയിലെ ഇന്ത്യന്‍ ബേക്കറി ഉടമയും പൂവ്വം സ്വദേശിയുമായ കൂവന്‍ ഇബ്രാഹിം(52) ആണ് മരിച്ചത്.

മൂന്ന് ദിവസം മുമ്പ് പനിയും ശ്വാസതടസവും അനുഭവപ്പെട്ട ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കോവിഡ് പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.

ഭാര്യ: കെ.പി.ഫൗസിയ. മക്കള്‍: ഫാസില്‍, ഫാത്തിമ, ഫവാസ്, ഫര്‍സീന്‍.

കബറടക്കം ഇന്ന് ഉച്ചക്ക്‌ശേഷം പൂവ്വം ദുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ നടക്കും.

കഴിഞ്ഞ ആറ് ദിവസമായി ഇബ്രാഹിമിനും കുടുംബാംഗങ്ങള്‍ക്കും പനി ബാധിച്ചിരുന്നു.

ശ്വാസംമുട്ടല്‍ കൂടി അനുഭവപ്പെട്ടതോടെയാണ്‌ന ഇബ്രാഹിന് പരിശോധന നടത്തിയത്.

കോവിഡ് സ്ഥീരീകരിച്ചതോടെ കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്കുള്ള പരിശോധന ഉടന്‍ നടത്തുെമന്ന് പഞ്ചായത്തംഗം കെ.വി.കെ.അയൂബ് പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!