ജാഗ്രതൈ !!! കറവപ്പശു മോഷ്ടാക്കള്‍ തളിപ്പറമ്പില്‍- പുഷ്പഗിരിയിലെ പശുവിനെ മോഷ്ടിച്ചുകടത്തിയത് മൂന്നംഗസംഘം-

തളിപ്പറമ്പ്: വീട്ടിനോട് ചേര്‍ന്ന ആലയില്‍ നിന്നും മൂന്നംഗസംഘം കറവപ്പശുവിനെ മോഷ്ടിച്ചുകടത്തി.

തളിപ്പറമ്പ് പുഷ്പഗിരി ഗാന്ധിനഗര്‍-ഒന്നിലെ കല്ലായി വളപ്പില്‍ ഉമ്മറിന്റെ പശുവിനെയാണ് മോഷ്ടിച്ചത്.

ആഗസ്ത് ആറിന് രാത്രി 12 നും ഒന്നിനും ഇടയിലായിരുന്നു സംഭവം. ഉമ്മറിന്റെ വീടിനോട് ചേര്‍ന്ന ആലയില്‍ കെട്ടിയ പശുവിനെ മോഷ്ടാക്കള്‍ അഴിച്ചുകൊണ്ടുപോകുകയായിരുന്നു.

കിടാവിനെ ആലയില്‍ ഉപേക്ഷിക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് പ്രസവിച്ച പശു പ്രതിദിനം 14 ലിറ്റര്‍ പാല്‍ നല്‍കുന്നതായിരുന്നു.

60,000 രൂപ വിലവരുന്ന ഇളം ചുവപ്പുനിറമുള്ള പശുവിനെ മൂന്നംഗസംഘമാണ് കൊണ്ടുപോയതെന്ന് സി സി ടിവി ദൃശ്യങ്ങളില്‍ നിന്ന് തെളിഞ്ഞിട്ടുണ്ട്.

മോഷ്ടാക്കള്‍ രണ്ടുപേര്‍ പശുവിനെ തെളിച്ചുകൊണ്ടും ഒരാള്‍ ബൈക്കിലുമായിരുന്നു.

ഉമ്മര്‍ മോഷണം സംബന്ധിച്ച് അന്ന് രാവിലെ തന്നെ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

പശുവിനെ ആര്‍ക്കെങ്കിലും വിറ്റിരിക്കാനാണ് സാധ്യതയെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!