സി.പി.എം ബക്കളം ലോക്കലിലെ ബ്രാഞ്ചുകളില്‍ പച്ചക്കറികിറ്റുകള്‍ വിതരണം ചെയ്തു

തളിപ്പറമ്പ്: സി.പി.എം ബക്കളം ബ്രാഞ്ചുകളില്‍ പച്ചക്കറികിറ്റുകള്‍ വിതരണം ചെയ്തു. സി.പി.എം ബക്കളം നോര്‍ത്ത് ബ്രാഞ്ചിലെ മുഴുവന്‍ വീടുകളിലും പച്ചക്കറികിറ്റുകള്‍ വിതരണം ചെയ്യുന്ന പരിപാടി സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി. മകുന്ദന്‍ എ. ഓമനക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ചിലെ 210 വീടുകളിലും സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് എത്തിച്ചു. പി.വി സതീഷ് കുമാര്‍, പി.വി ദിനേശന്‍, സുമേഷ് നീലാംമ്പരി എന്നിവര്‍ നേതൃത്വം നല്‍കി.

 സി.പി.എം ബക്കളം സൗത്ത് ബ്രാഞ്ചിലെ 92 വീടുകളിലും ഇന്ന് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗം സി. അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു.

പുരുഷോത്തമന്‍, എം.കെ സംഗീത്, പണ്ണേരി രാജീവന്‍, സി. പ്രദീപന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബക്കളം ബ്രാഞ്ചിലെ 120ഓളം വീടുകളില്‍ നാളെ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്യും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!