അന്താരാഷ്ട്ര കള്ളനോട്ട്-മയക്കുമരുന്ന് സംഘത്തിന്റെ പ്രധാന കണ്ണിയായി അറസ്റ്റ് ചെയ്യപ്പെട്ട പാര്‍ട്ടി അംഗത്തെ സി പി എം പുറത്താക്കി

തളിപ്പറമ്പ്: അന്താരാഷ്ട്ര കള്ളനോട്ട്-മയക്കുമരുന്ന് സംഘത്തിന്റെ പ്രധാന കണ്ണിയായി അറസ്റ്റ് ചെയ്യപ്പെട്ട പാര്‍ട്ടി അംഗത്തെ സി പി എം പുറത്താക്കി.

മയ്യില്‍ സിപിഎം അംഗവും അംഗവും ഡി വൈ എഫ് ഐ പ്രാദേശിക ഭാരവാഹിയുമായ മയ്യില്‍ കടൂരിലെ സി.പി.സിദ്ദിക്കിനെയാണ് ഇന്നലെ ചേര്‍ന്ന മയ്യില്‍ ഏരിയാ കമ്മറ്റിയുടെ അടിയന്തിര യോഗം പുറത്താക്കണമെന്ന് ജില്ലാ കമ്മറ്റിയോട് ആവശ്യപ്പെടുകയും ഉടന്‍ തീരുമാനമെടുക്കുകയും ചെയ്തത്.

പാര്‍ട്ടി അംഗമെന്ന സ്വാധീനം ഉപയോഗിച്ചാണ് മയ്യില്‍ വെമ്മിണിശേരിയിലെ അബ്ദുള്‍നാസറില്‍ നിന്നും 13.6 ലക്ഷം രൂപ തട്ടിയെടുത്തതെന്ന് വ്യക്തമായിരുന്നു.

ഇന്നലെ അറസ്റ്റിലായ സിദ്ദിക്കിനെയും അന്താരാഷ്ട്ര ബന്ധമുള്ള കള്ളനോട്ട്-മയക്കുമരുന്ന് മാഫിയാ സംഘത്തിന്റെ പ്രധാന കണ്ണികളായ ഗുജറാത്ത് കലോണിലെ അശ്വിന്‍(29), മുംബൈ കൊളാബയിലെ ഡോ.ഓംരാജ് റാത്തോഡ്(42), മുംബൈ കല്യാണിലെ സമാധാന്‍(34) എന്നിവരെ കണ്ണൂരിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

ഇവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയ ശേഷംമാത്രമേ ജയിലിലേക്ക് മാറ്റുകയുള്ളൂ.

ഈ കേസില്‍ കാസര്‍ഗോഡ് ഭീമനടിയിലെ പറമ്പത്ത് മുഹമ്മദ് അമീറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

സമീര്‍ എന്ന ഇബ്രാഹിം, ഗഫൂര്‍, ബാബു, സയ്യിദ്, റിവാജ്, സിദ്ദിക്ക് എന്നിവരേയും കണ്ടാലറിയാവുന്ന നാലുപേരേയും ഇനി പിടികിട്ടാനുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!