സി.പി.എം വര്‍ഗീയ സപര്‍ദ്ധ വളര്‍ത്തി തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഡി സി സി ജന.സെക്രട്ടറി അഡ്വ.രാജീവന്‍ കപ്പച്ചേരി

തളിപ്പറമ്പ്: സി.പി.എം വര്‍ഗീയ സപര്‍ദ്ധ വളര്‍ത്തി തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഡി സി സി ജന.സെക്രട്ടറി അഡ്വ.രാജീവന്‍ കപ്പച്ചേരി.

പട്ടുവത്ത് സി.പി.എമ്മിന്റെ അടിത്തറ നഷ്ടടപ്പെടുന്നതിന്റെ പരിഭാന്തിയില്‍ വര്‍ഗ്ഗീയത ഊതി വീര്‍പ്പിച്ച് സ്പര്‍ദ്ധ വളര്‍ത്തി അക്രമത്തിന് ആഹ്വാനം ചെയ്യുകയും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുകയുമാണെന്ന അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കൂത്താട്ട് സി.പി.എം നടത്തിയ പൊതുയോഗത്തില്‍ തന്നെ വ്യക്തി പരമായി അധിക്ഷേപിക്കുകയും പരസ്യമായി ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് മാത്രമല്ല.

താന്‍ വര്‍ഗീയമായി സംസാരിച്ചുവെന്ന് കളളം പ്രചരിപ്പിക്കുകയും സമൂഹത്തിന്റെ ഇടയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുകയുമാണ്.

കൂത്താട്ട് 11-ാം വാര്‍ഡില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ജയിച്ചു വരുന്നത്. 20-ാം വര്‍ഷത്തേക്ക് ഈ തെരെഞ്ഞെടുപ്പ് വിജയത്തോടെ കടക്കുകയാണ്.

കൂത്താട്ട് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മറ്റു വാര്‍ഡുകളില്‍ നിന്ന് സി പി എം പ്രവര്‍ത്തകര്‍ നിരന്തരം കൂത്താട്ട് വാര്‍ഡില്‍ വരുകയും ജനങ്ങളുടെ ഇടയില്‍ നിരന്തരം വിഭാഗീയത ഉണ്ടാക്കുകയും ചെയ്യുന്നത് പതിവാക്കിയിരിക്കുകയാണ്. ഇത് കൂത്താട്ടിന്റെ സമാധാന ജീവിതം തകര്‍ക്കുകയാണ്.

ചില മതവിഭാഗങ്ങളെ പ്രത്യേകം ലക്ഷ്യം വെച്ച് വര്‍ഗീയത ഊതി വീര്‍പ്പിച്ച് കോണ്‍ഗ്രസിന് എതിരാക്കാനുള്ള സി.പി.എം നീക്കം വര്‍ഗീയ കലാപത്തിനും പുതിയ വര്‍ഗീയ സംഘടനകളുടെ ഉദയത്തിനും കാരണമാകുന്നതിനാല്‍ ഇത്തരം നയം തീക്കളിയായി മാറാന്‍ സാധ്യതയുണ്ട്.

കേവലം ഒരു വാര്‍ഡിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തനം തകര്‍ക്കാന്‍ സി.പി.എം ന്റെ ഉന്നത നേതാക്കള്‍ വരെ എത്തി ഗൂഢാലോചനയില്‍ പങ്കെടുക്കുകയാണ്.

2015 ലെ തെരെഞ്ഞെടുപ്പില്‍ ചില ജാതി വിഭാഗത്തിലെ ജനങ്ങളെ ഭിന്നിപ്പിച്ച് കോണ്‍ഗ്രസിന് എതിരാക്കി ജയിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ വന്‍ ഭൂരിപക്ഷത്തിന് ഞാന്‍ വിജയിച്ചു.

2020 ലെ ഈ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ശ്രുതിയെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് പുറമേ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഒരു മതവിഭാഗത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും കോണ്‍ഗ്രസ് ജയിച്ചു.

എന്നിട്ടും സി പി എം ഭീഷണിയെ തുടര്‍ന്ന് പട്ടുവം പഞ്ചായത്തില്‍ കുന്നരു, മുള്ളൂല്‍, പറപ്പൂല്‍, മാണുക്കര, മുറിയത്തോട്, മംഗലശ്ശേരി എന്നീ വാര്‍ഡുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി പലരും മത്സരിക്കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ നാല് വാര്‍ഡുകളില്‍ കൂത്താട്ട് വാര്‍ഡില്‍ നിന്നുള്ളവരാണ് മത്സരിച്ചത് പട്ടുവത്ത് ജയിച്ച രണ്ട് കോണ്‍ഗ്രസ് മെമ്പര്‍മാരും കൂത്താട്ട് നിന്നുള്ളവരാണ്.

ഈ കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിന്റെ തലേ ദിവസം കൂത്താട്ട് വാര്‍ഡില്‍ മാത്രം ടി.വി രാജേഷ് എം.എല്‍.എ ഒരു ദിവസം മുഴുവന്‍ ഭവന സന്ദര്‍ശനം നടത്തി തെരെഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വോട്ട് പിടിക്കാന്‍ ശ്രമിച്ചത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ്.

മാത്രമല്ല 1979 മീത്തല്‍ തൈരു നായര്‍ കൊലപാതകം മുതല്‍ 2020 ലെ തിവെയ്പ്പ് വരെ ആക്രമങ്ങളുടെ പരമ്പരയാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നേരിടേണ്ടി വന്നത് അതില്‍ ഏറെയും എന്റെ കുടുംബത്തിന് നേരെയാണ്.

സി.പി.എം വര്‍ഷങ്ങളായി ആക്രമം നടത്തി വരുന്നുണ്ടെങ്കിലും അടുത്ത കാലത്തായി കടുത്ത വര്‍ഗീയതയും ജാതിയതയും ഉപയോഗിച്ച് സമൂഹത്തെ വിഭജിച്ച് അധികാരം നേടാനുള്ള കുറുക്ക് വഴി നടപ്പാക്കുന്നത് സമൂഹത്തില്‍ ഗുരുതരമായ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

മാത്രമല്ല ഇപ്പോള്‍ ആദര്‍ശ രാഷ്ട്രീയത്തിന് പകരം അമാശയ രാഷട്രീയത്തിന്റെ വക്താക്കള്‍ ആയി സി.പി.എം മാറിയിരിക്കുന്നുവെന്നും രാജീവന്‍ കപ്പച്ചേരി പറഞ്ഞു.

നൗഷാദ് ബ്ലാത്തൂര്‍, സി. നാരായണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!