ക്രിക്കറ്റ്: 31 വര്‍ഷങ്ങള്‍ക്കുശേഷം ഏകദിനത്തില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ

മൗണ്ട് മൗന്‍ഗനൂയി: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ31 വര്‍ഷങ്ങള്‍ക്കുശേഷം സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങി. ട്വന്റി 20യിലെ സമ്പൂര്‍ണ തോല്‍വിക്ക് ന്യൂസിലന്‍ഡിന്റെ മധുരപ്രതികാരം കൂടിയാണ് ഏകപക്ഷീയമായ വിജയം.

ലോകേഷ് രാഹുലിന്റെ (113 പന്തില്‍ 112) സെഞ്ചുറി മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 297 വിജയലക്ഷ്യം 17 പന്തുകള്‍ ബാക്കിനില്‍ക്കേ ന്യൂസിലന്‍ഡ് അനായാസം മറികടന്നു.

80 റണ്ണടിച്ച ഓപ്പണര്‍ ഹെന്റി നിക്കോള്‍സാണ് മാന്‍ ഓഫ് ദ മാച്ച്. റോസ് ടെയ്‌ലറാണ് പരമ്പരയിലെ താരം. സ്‌കോര്‍: ഇന്ത്യ 7-296; ന്യൂസിലന്‍ഡ് 5-300 (47.1).

രണ്ട് മത്സര ടെസ്റ്റ് പരമ്പരയാണ് ഇനി. 21നാണ് ആദ്യ ടെസ്റ്റ്. രണ്ടാമത്തേത് 29നും അരങ്ങേറും. ഇതിനിടയില്‍ ന്യൂസിലന്‍ഡ് ഇലവനുമായി 14ന് സന്നാഹ മത്സരവും ഇന്ത്യ കളിക്കും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!