പിലാത്തറ: പിലാത്തറയിലെ ബൈസൈക്കിള്‍ റൈഡര്‍സ് ക്ലബ്ബായ സൈക്കിളോട്രൈബ് അംഗങ്ങളുടെ യോഗം ഉദ്ഘാടനവും
ലോഗോ പ്രകാശനവും ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന് നിര്‍വ്വഹിച്ചു. ഡോ. ആനന്ദകൃഷ്ണന് ഈവന്റ് നാമകരണം ചെയ്തു.
പിലാത്തറ ചെറുതാഴം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സൈക്ലിങ് ആരോഗ്യത്തെ എത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്നത് സംബന്ധിച്ച് പ്രചോദനം നല്കുന്ന ക്ലാസും ഡോ.ആനന്ദകൃഷ്ണന് അവതരിപ്പിച്ചു.

പ്രസിഡന്റ് യൂസുഫ് അങ്ങാടിയില്‍ അധ്യക്ഷത വഹിച്ചു.
പിലാത്തറ ലയന്‍സ് ക്ലബ് പ്രസിഡന്റ് സിദ്ധാര്ത്ഥന് വണ്ണാരത്ത്, ക്ലബ്ബ് അംഗങ്ങളായ കെ പി ചന്ദ്രന്, ടി വി വിശ്വനാഥന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സൈക്കിള്‍ സമൂഹത്തില്‍ പരിസ്ഥിതി സംരക്ഷണം എത്ര മാത്രം പ്രധാന്യം മര്‍ഹിക്കുന്നു എന്നതിനെ വിശദീകരണം നല്‍കിക്കൊണ്ട് പിലാത്തറ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സിദ്ധാര്‍ത്താന്‍ വണ്ണാരത്ത് റൈഡ് ഫ്ളാഗ് ഓഫ് ചെയ്തു.
ക്ലബ് സെക്രട്ടറി ബിജേഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എന്‍.ജുനൈദ് നന്ദിയും പറഞ്ഞു.
