പേയിളകി ചത്ത പശുവിനെ മറ്റൊരാളുടെ പറമ്പില്‍ അനുമതിയില്ലാതെ കുഴിച്ചിട്ടതായി പരാതി

തളിപ്പറമ്പ്: പേയിളകി ചത്ത പശുവിനെ മറ്റൊരാളുടെ പറമ്പില്‍ അനുമതിയില്ലാതെ കുഴിച്ചിട്ടതായി പരാതി. കരിമ്പത്തെ കുഞ്ഞിപ്പുതിയ വീട്ടില്‍ രാജീവന്റെ ചവനപ്പുഴ കതിര്‍ കോട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ സ്ഥലത്താണ് പശുവിന്റെ ജഡം കുഴിച്ചിട്ടത്.

ഇതിന് സമീപത്തെ ഹരി എന്നയാളുടെ പശു ഒരാഴ്ച്ച മുമ്പാണ് പേയിളകി ചത്തത്. ഹരിക്ക് ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമായി ഉണ്ടായിട്ടും രാജീവന്‍ അറിയാതെയാണ് ഇവിടെ മറവ് ചെയ്തത്.

മാസത്തിലൊരിക്കല്‍ മാത്രമെ സ്ഥലമുടമ ചവനപ്പുഴയിലെ അദ്ദേഹത്തിന്റെ സ്ഥലത്തേക്ക് പോകാറുള്ളൂ. ഇന്നലെ പോയപ്പോഴാണ് സ്ഥലത്തിന്റെ തെക്കെ മൂലയില്‍ മണ്ണ് ഇളകി കിടക്കുന്നതും കൂന കൂട്ടിയിട്ടതായും കണ്ടത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരിസരവാസികള്‍ ഇവിടെ ചത്ത പശുവിനെ കുഴിച്ചിട്ടതാണെന്ന് അറിയിച്ചത്. ഏതാണ്ട് രണ്ട് സെന്റോളം സ്ഥലം കിളച്ചുമറിച്ചിട്ട നിലയിലാണ് ഇവിടെയുള്ളത്. രാജീവന്‍ ഇത് സംബന്ധിച്ച് തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!