ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു, മരിച്ചത് ഒറ്റപ്പാലനഗറിലെ വിബിന്‍-

തളിപ്പറമ്പ്: ഫുട്‌ബോള്‍ കളിക്കവെ കുഴഞ്ഞുവീണ് മരിച്ചു.

കരിമ്പം അള്ളാംകുളം ഒറ്റപ്പാലനഗറിലെ പരേതനായ ചിറമ്മല്‍ ബാലന്‍-സുമതി ദമ്പതികളുടെ മകന്‍ വിബിന്‍(22) ആണ് മരിച്ചത്.

ഒറ്റപ്പാലനഗര്‍ ടാറ്റ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കവെ ഇന്ന് വൈകുന്നേരം 6.30 നായിരുന്നു സംഭവം.

ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണ വിബിനെ കണ്ണുര്‍ മിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോകവെയാണ് മരണം സംഭവിച്ചത്.

മന്നയിലെ ഹീറോ ഹോണ്ട ഷോറൂമില്‍ ജീവനക്കാരനാണ്.

സുബിന്‍(ആംബുലന്‍സ് ഡ്രൈവര്‍) ഏക സഹോദരന്‍. മൃതദേഹം മിംസ് ആശുപത്രിയിലാണുള്ളത്.

കോവിഡ് സ്രവപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ സംസ്‌ക്കാരം നടത്തുകയുള്ളൂ.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!