പ്രസവത്തെതുടര്‍ന്ന് ശരീരം തളര്‍ന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു.

പിലാത്തറ: പ്രസവത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

കൈതപ്രം കമ്പിപ്പാലത്തിന് സമീപത്തെ ആനിടില്‍ അനില്‍കുമാറിന്റെ (ഗള്‍ഫ്) ഭാര്യ നിഷ ( 32)യാണ് പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്.

രണ്ട് മാസം മുമ്പെ പരിയാരത്ത് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച നിഷ പ്രസവത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് അബോധാവസ്ഥയിലാകുകയായിരുന്നു.

പരിയാരത്തും മംഗലാപുരത്തു തുടര്‍ച്ചയായ ചികിത്സക്ക് വിധേയമാക്കിയെങ്കിലും ബോധം തിരിച്ച് കിട്ടാതെ ശനിയാഴ്ച പരിയാരത്ത് വെച്ച് മരിച്ചു.

കാസര്‍ഗോഡ് പള്ളിക്കരയിലെ എക്കാലത്ത് ഗോപാലന്റെയും ജാനകിയുടെയും മകളാണ്. രണ്ട് മാസം പ്രായമായ മകളുണ്ട്. സഹോദരന്‍:നിതിന്‍ (ഗള്‍ഫ്).

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!