ബക്കളം നെല്ലിയോട്ട് ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള ബാലായല പ്രതിഷ്ഠാ കര്‍മ്മം നടന്നു

തളിപ്പറമ്പ് : നൂറുക്കണക്കിന് ഭക്തജനങ്ങളെ സാക്ഷിയാക്കി പ്രസിദ്ധമായ ബക്കളം നെല്ലിയോട്ട് ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള ബാലായല പ്രതിഷ്ഠാ കര്‍മ്മം നടന്നു.

ഞായറാഴ്ച്ച വൈകിട്ട് തന്നെ പൂജാ കര്‍മ്മങ്ങള്‍ ആരംഭിച്ചിരുന്നു. തിങ്കളാഴ്ച്ച രാവിലെ ഗണപതി ഹോമവും നടന്നു. രാവിലെ 10നും 10.45നും മധ്യേയുളള ശുഭ മുഹൂര്‍ത്തത്തില്‍ ബാലായല പ്രതിഷ്ഠാ കര്‍മ്മവും നടത്തി.

ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പാര്‍ത്ഥാസ് ബില്‍ഡേഴ്‌സ് പാര്‍ട്ടണര്‍ സാജന്‍ പാറയില്‍ നിന്നും ആദ്യ സംഭാവന ടി.ടി.കെ ദേവസ്വം എക്‌സി.ഓഫീസര്‍ നാരായണന്‍ നമ്പൂതിരി ഏറ്റുവാങ്ങി.

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസാര്‍ഗോഡ് ഏരിയ കമ്മിറ്റിയംഗം പി.വി.സതീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ. പ്രമോദ്, പുനപ്രതിഷ്ഠാ കമ്മിറ്റി ഭാരവാഹികളായ ബാലകൃഷ്ണന്‍കുറ്റിക്കോല്‍, എന്‍. മധു സംസാരിച്ചു.

ഹര്‍ത്താല്‍ ദിനമായിരുന്നിട്ടും നൂറുക്കണക്കിന് ഭക്തജനങ്ങളാണ് ബാലായല പ്രതിഷ്ഠാ കര്‍മ്മത്തിലും ഉച്ചക്ക് നടന്ന അന്നദാനത്തിലും പങ്കാളികളായത്.

You can like this post!

You may also like!