ദീപിക-രാഷ്ട്രദീപിക തളിപ്പറമ്പ് സബ് ഓഫീസ് അടച്ചുപൂട്ടി-പൂട്ടിയത് കാല്‍ നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ച ഓഫീസ്-

തളിപ്പറമ്പ്: ദീപിക-രാഷ്ട്രദീപിക ദിനപത്രങ്ങളുടെ തളിപ്പറമ്പ് സബ് ഓഫീസ് അടച്ചുപൂട്ടി.

കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചിരുന്ന ഓഫീസാണ് ആഗസ്ത്-31 ന് പ്രവര്‍ത്തനം നിര്‍ത്തിയത്.

ദീപികയുടെയും രാഷ്ട്രദീപികയുടെയും പ്രചാരം കുത്തനെ ഇടിഞ്ഞതിന് പുറമെ കണ്ണൂര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളിലെ കെടുകാര്യസ്ഥതയുമാണ് ഓഫീസ് പൂട്ടാന്‍ കാരണമെന്ന് ദീപിക ജീവനക്കാര്‍ പറയുന്നു.

ലക്ഷക്കണക്കിന് രൂപ പരസ്യം ഇനത്തില്‍ നേടുന്നതിനും മികച്ച രീതിയില്‍ പത്രത്തിന്റെ പ്രചാരണത്തിനും ചുക്കാന്‍ പിടിച്ചിരുന്ന താലൂക്ക് ആസ്ഥാനത്തെ ഓഫീസ് അടച്ചതിന് പിന്നില്‍ കണ്ണൂര്‍ യൂണിറ്റ് മേധാവിയുടെ മാനേജ്‌മെന്റ് കാര്യങ്ങളിലെ പരിചയക്കുറവാണെന്ന് ജീവനക്കാര്‍ തന്നെ അഭിപ്രായപ്പെടുന്നു.

കണ്ണൂരില്‍ നിന്ന് ദീപിക അച്ചടിക്കുന്നതിന് മുമ്പേതന്നെ ദീപികക്ക് തളിപ്പറമ്പില്‍ ഓഫീസുണ്ടായിരുന്നു.

കേരളാ കോണ്‍ഗ്രസ് എം നേതാവ് പി.ടി.ജോസ് ആയിരുന്നു തളിപ്പറമ്പിലെ ആദ്യത്തെ ദീപിക റിപ്പോര്‍ട്ടര്‍.

രാഷ്ട്രദീപിക സായാഹ്ന പത്രം കൂടി വന്നതോടെ സര്‍ക്കുലേഷനിലും പരസ്യത്തിലും കുതിച്ചുയര്‍ന്ന ദീപിക ഇന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

റിപ്പോര്‍ട്ടര്‍മാരില്‍ പലരേയും ഒഴിവാക്കുകയും പലസ്ഥലങ്ങളിലേയും ഓഫീസുകള്‍ പൂട്ടുകയും ചെയ്തു.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് സ്ഥാപന മേധാവി പറയുന്നതെങ്കിലും കണ്ണൂര്‍ യൂണിറ്റ് മാത്രമാണ് തകര്‍ച്ചയുടെ പടുകുഴിയില്‍ വീണുകിടക്കുന്നതെന്ന് ദീപികയിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു.

മലയോര പ്രദേശങ്ങളിലെ ഭൂരിഭാഗം കൃസ്ത്യന്‍ കുടുംബങ്ങളില്‍ നിന്ന് ദീപിക പടിക്ക് പുറത്തായതിന് പിന്നാലെ രാഷ്ട്രദീപിക സായാഹ്ന ദിനപത്രവും കടുത്ത പ്രസിസന്ധിയിലാണ്.

ഒഴിവാക്കിയ പ്രാദേശിക ലേഖകര്‍ക്ക് ഉള്‍പ്പെടെ നിരവധി മാസത്തെ ശമ്പള കുടിശികയാണ് നല്‍കാന്‍ ബാക്കിയുള്ളതെന്ന് പ്രാദേശിക ലേഖകര്‍ പറയുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!