കണ്ണൂർ ഡി.സി.സി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകന്റെ സത്യാഗ്രഹം ആരംഭിച്ചു

തളിപ്പറമ്പ്: സി പി എമ്മുകാർ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിൽ തന്നെ സഹാായിക്കാത്ത ഡിസിസി പ്രസിഡന്റ് രാജിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകൻ തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിന് മുന്നിൽ ഏകാംഗ കുത്തിയിരിപ്പ് സത്യാഗ്രഹം ആരംഭിച്ചു.

തടിക്കടവ് സ്വദേശിയും പുളിമ്പറമ്പിലെ താമസക്കാരനുമായ ജോസ് തോണിക്കുഴിയാണ് കോൺഗ്രസ് പതാകയും പ്ലക്കാർഡുകളുമായി ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപത്തായാണ്  രാവിലെ പത്ത് മുതൽ തന്നെ കുത്തിയിരിപ്പ് ആരംഭിച്ചത്.

തളിപ്പറമ്പിലെെെ കോൺഗ്രസ് പ്രവർത്തിക്കുന്നത് സി പി എമ്മിന്റെ നിയന്ത്രണത്തിതിലാണെന്നും, സി പി എമ്മിന്റ അധീനതയിലായി മാറിയ കോൺഗ്രസ് മന്ദിരം കെ പി സി സി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജോസ് തോണിക്കുഴിയെ പുളിമ്പറമ്പിലെ വീട്ടിൽ കയറി അക്രമം നടത്തിയവരെ മൂന്ന് മാസമായിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നേരത്തെ ജൂലായ്-10 ന് തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നില്‍ ഇദ്ദേഹം സത്യാഗ്രഹം നടത്തിയിരുന്നു.

തുടർന്ന് പോലീസ് നടത്തിയ ചർച്ചയിലാണ് 5 പ്രതികളെ അറസ്റ്റ് ചെയ്തത്. പാർട്ടി ജില്ലാ നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ആഗസ്റ്റ് 15 ന് ഡിസിസി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് സത്യാഗ്രഹം പ്രഖ്യാപിച്ചതായിരുന്നുവെങ്കിലും കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

തനിക്കെതിരെ സി പി എം പ്രവര്‍ത്തകര്‍ അക്രമം നടത്തിയപ്പോള്‍ ഇടപെടാതെ മാറി നിൽക്കുകയും തളിപ്പറമ്പിലെ കോൺഗ്രസുകാർ സിപിഎമ്മിന് മുന്നിൽ കീഴടക്കിയതിൽ പ്രതിഷേധിച്ചുമാണ് ജില്ലാ കോൺഗ്രസ് കമ്മറ്റി അധ്യക്ഷനായ സതീശൻ പാച്ചേനി രാജി വെക്കണമെന്ന ആവശ്യവുമായി സമരത്തിനിറങ്ങുന്നതെന്ന് ജോസ് തോണിക്കുഴി പറഞ്ഞു.

 

സമരം നടക്കുമെന്നറിഞ്ഞ് ഇന്ന് രാവിലെ കോൺഗ്രസ് പ്രവർത്തകരോ നേതാക്കളോ ആരും തന്നെ ഓഫീസിലേക്ക് വന്നിട്ടില്ല. ഓഫീസ് അടച്ചു പൂട്ടിയതിനെതിരെ ഒരു വിഭാഗം പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!