ലുക്കിലല്ല, വര്‍ക്കിലാണ് കാര്യം; ലോകത്തെ ഏറ്റവും ശക്തനായ ബോഡി ബില്‍ഡറെ മലര്‍ത്തിയടിച്ച രാഹുല്‍ പണിക്കരെന്ന കൊച്ചിക്കാരനെ അറിയുമോ

രാഹുല്‍ പണിക്കരെന്ന കൊച്ചിക്കാരനെ കുറിച്ചുളള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഈ പേര് ഒരു പക്ഷെ നിങ്ങള്‍ ഇതിന് മുന്‍പ് കേട്ടിട്ടുണ്ടാവില്ല. പക്ഷെ പഞ്ചഗുസ്തിയില്‍ ഇന്ത്യയുടെ അഭിമാന താരമാണ് ഈ കൊച്ചിക്കാരന്‍.

നിലവിലെ 70 കിലോഗ്രാം വിഭാഗം ദേശീയ പഞ്ചഗുസ്തി ചാമ്പ്യനാണ് രാഹുല്‍ പണിക്കര്‍. അടുത്തിടെ തന്റെ കിരീട നേട്ടങ്ങളുടെ പട്ടികയില്‍ ലോകത്തെ ഏറ്റവും ശക്തനായ ബോഡിബില്‍ഡറെ മലര്‍ത്തിയടിച്ച് ഒരു പുത്തന്‍ പൊന്‍തൂവല്‍ കൂടെ രാഹുല്‍ പണിക്കര്‍ ചേര്‍ത്തു.

ലോകത്തെ ഏറ്റവും ശക്തനായ ബോഡി ബില്‍ഡര്‍ എന്ന ഖ്യാതിയുള്ള ലാറി വീല്‍സിനെയാണ് രാഹുല്‍ പണിക്കര്‍ പഞ്ചഗുസ്തിയില്‍ തോല്‍പ്പിച്ചത്. ദുബൈയില്‍ സംഘടിപ്പിച്ച സൂപ്പര്‍മാച്ചില്‍ എളുപ്പമായിരുന്നില്ല രാഹുല്‍ പണിക്കരുടെ വിജയം.

ആദ്യ രണ്ട് റൗണ്ടുകളിലും ലാറി വീല്‍സിനായിരുന്നു വിജയം. എന്നാല്‍ പിന്നീടുള്ള 3 റൗണ്ടുകളില്‍ ശക്തമായ മുന്നേറ്റം കാഴ്ചവച്ചാണ് രാഹുല്‍ പണിക്കര്‍ വിജയക്കൊടി പാറിച്ചത്. മത്സരത്തിന്റെ വീഡിയോ രാഹുല്‍ പണിക്കര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ടര മിനുട്ടോളം ദൈര്‍ഖ്യമുള്ള ഹൈലൈറ്റ് വിഡിയോയില്‍ ആജാനബാഹുവായ ലാറി വീല്‍സിന് മുന്‍പില്‍ ചെറിയ ഒരാളെ പോലെയേ രാഹുല്‍ പണിക്കരെ കണ്ടാല്‍ നമുക്ക് തോന്നൂ. എന്നാല്‍ മത്സരം തുടങ്ങിയതോടെ രാഹുല്‍ പണിക്കര്‍ വിശ്വരൂപം കാട്ടി.‘ലുക്കിലല്ല, വര്‍ക്കിലാണ് കാര്യം’ എന്ന ന്യൂജെന്‍ പഴംചൊല്ല് അന്വര്‍ത്ഥമാക്കും വിധമാണ് രാഹുല്‍ പണിക്കര്‍ വിജയം നേടിയത്. രാഹുല്‍ പണിക്കരും ലാറി വീല്‍സും തമ്മിലുള്ള പഞ്ചഗുസ്തി മത്സരം കാണാന്‍ വന്നവര്‍ രാഹുലിന്റെ പ്രകടനത്തില്‍ അത്ഭുതപ്പെടുന്നത് വിഡിയോയില്‍ കാണാം. രാഹുല്‍ പണിക്കര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയും വൈറലായിക്കഴിഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!