ഡല്‍ഹിയെ മറ്റൊരു ഗുജറാത്താവാന്‍ അനുവദിക്കരുത്

തളിപ്പറമ്പ: ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പ്രതീകൂലിക്കുന്നവരും തമ്മിലാണ് സംഘര്‍ഷം എന്നതിന്റെ മറവില്‍ മുസ്ലിം ങ്ങളെ മാത്രം തിരഞ്ഞു പിടിച്ചു ആക്രമിക്കുകയും കൊലപ്പെടുത്തുകയും വീടുകളും കച്ചവട സ്ഥാപനങ്ങളും കൊള്ളയടിച്ചും തീവെച്ചും നശിപ്പിക്കുകയും ചെയ്യുന്ന

വംശ ഹത്യയുടെ മറ്റൊരു ഗുജറാത്താവാന്‍ അനുവദിക്കരുതെന്നും ഇതിനെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്നും സമാധാനപരമായ പ്രതിഷേധങ്ങള്‍ കൊണ്ട് തന്നെ ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ നമുക്ക് സാധിക്കുമെന്നും മന്ന ജുമാ മസ്ജിദ് ഖത്തീബ് ഹാശിര്‍ ബാഖവി അഭിപ്രായപ്പെട്ടു.

ഡല്‍ഹിയില്‍ നടക്കുന്നത് വളരെ ആസൂത്രിതവും നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുമാണ്, അത് കൊണ്ട് തന്നെയാണ് സൈന്യത്തെ വിളിക്കുകയോ ഉള്ള അര്‍ധ സൈനിക വിഭാഗമോ പൊലീസോ ഇടപെടാത്തതെന്നും പകല്‍ പോലെ വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ്.കെ.എസ്.എസ്.എഫ് മന്ന ക്ലസ്റ്റ്ര്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാനവിക ഐക്യ റാലിയുടെയും പ്രതിഷേധ സംഗമത്തിന്റെയും ഉദ്ഘാടനം മന്നയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ യൂത്തിന്റെ തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് റിയാസ് സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. ക്ലസ്റ്റര്‍ പ്രസിഡന്റ് ജലീല്‍ അസ് അദി അധ്യക്ഷത വഹിച്ചു, യൂത്ത്‌ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഉസ്മാന്‍ കൊമ്മച്ചി, എന്‍.എ സിദ്ദിഖ്, ഹാരിസ് ഫൈസി എറന്തല അഷ്‌കര്‍ കായക്കൂല്‍, എന്നിവര്‍ സംസാരിച്ചു.

സയ്യിദ് നഗറില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് എസ് കെ എസ് എസ് എഫ് നേതാക്കളായ അബ്ദുള്ള യമാനി, ശിബിലി അരിയില്‍, വഹീദ് ദാരിമി, ഫിയാസ് അള്ളാംകുളം സബിത്ത് ദാരിമി, ശകീര്‍ എം, അജ്മല്‍ കെ, അബൂബക്കര്‍ വാഫി, എന്നിവരും വിസ്ഡം യൂത്തിന്റെ മണ്ഡലം ഭാരവാഹികളായ ഹാഷിം പി കെ, റൗഫ് പി വി, ഷാഫി എം, നജീബ് സയ്യിദ് നഗര്‍, ശരീഫ് ഞാറ്റുവയല്‍, സൂപ്പര്‍ റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!