കോവിഡ് പ്രോട്ടോകോളിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ച തളിപ്പറമ്പിലെ ഡോക്ടര്‍ അറസ്റ്റില്‍–

തളിപ്പറമ്പ്: സര്‍ക്കാറിന്റെ കോവിഡ് പ്രോട്ടോകോളിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച ഹോമിയോ ഡോക്ടര്‍ അറസ്റ്റില്‍.

തളിപ്പറമ്പിലെ ഡോ.സി.ജെ.വര്‍ഗീസിനെയാണ്(65) ഏറണാകുളം സെന്‍ട്രല്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത ഡോക്ടറെ ഏറണാകുളം കോടതിയില്‍ ഹാജരാക്കിയെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കി.

സര്‍ക്കാര്‍ സര്‍വീസില്‍ ദീര്‍ഘകാലം ഹോമിയോ മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ച ഇദ്ദേഹം നേരത്തേ തളിപ്പറമ്പ് നഗരത്തിലെ സ്വന്തം ഹോമിയോ ക്ലിനിക്കില്‍ പ്രാക്ടീസ് ചെയ്തിരുന്നു.  ഇപ്പോള്‍ വീട്ടില്‍ തന്നെ പ്രാക്ടീസ് നടത്തി വരികയാണ്.

ഹോമിയോ ചികില്‍സാ രംഗത്ത് നിരവധി ദേശീയ-അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഡോ.വര്‍ഗീസ് കോവിഡ് മഹാമാരിയുടെ പേരില്‍ നടക്കുന്ന ഇന്നത്തെ പല നടപടികളേയും അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഹോമിയോ ഡോക്ടര്‍മാരുടെതുള്‍പ്പെടെയുള്ള ഒരു വെബിനാറില്‍ കഴിഞ്ഞ ദിവസം സൂം പ്ലാറ്റ്‌ഫോമിലൂടെ പങ്കെടുത്ത ഇദ്ദേഹം മാസ്‌ക്ക് ധരിക്കുന്നതിനെയും കോവിഡിന്റെ പേരില്‍ അനാവശ്യഭീതി പരത്തുന്നതിനെയും നിശിതമായി വിമര്‍ശിച്ചിരുന്നു.

വേറിട്ട രീതിയില്‍ രോഗങ്ങളെ സമീപിക്കുകയും നിരവധിപേര്‍ക്ക് ചികില്‍സയിലൂടെ സൗഖ്യം നല്‍കുകയും ചെയ്ത പ്രഗല്‍ഭനായ ഡോക്ടര്‍ സി.ജെ.വര്‍ഗീസിന്റെ അറസ്റ്റ് പരക്കെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

അറസ്റ്റിനെതിരെ ജനകീയാരോഗ്യവേദി പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.

കോവിഡിന്റെ പേരില്‍ സംസ്ഥാനത്ത് നടക്കുന്ന ആരോഗ്യ തീവ്രവാദം അവസാനിപ്പിക്കണമെന്ന് വേദി കണ്‍വീനര്‍ എസ് ശിവസുബ്രഹ്മണ്യന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!