കൂവേരി സ്വദേശി ഡോ എം പി ശ്രീജയന്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

തളിപ്പറമ്പ്: കൂവേരി സ്വദേശിയും പ്രമുഖ സര്‍ജനുമായ ഡോ എം പി ശ്രീജയന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടായി നിയമിതനായി.

നിലവിലെ സൂപ്രണ്ട് ഡോ കെ ജി സജിത്ത്കുമാറിന് പകരമാണ് ശ്രീജയനെ നിയമിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിലെ ഉന്നതങ്ങളിലുണ്ടായ അതൃപ്തി കാരണമാണ് ഡോ സജിത്ത്കുമാറിനെ മാറ്റിയതെന്നാണ് സൂചന.

മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ഡോ എം പി ശ്രീജയന്‍.

പ്രമുഖ അധ്യാപകനും ചിന്‍മയ മിഷന്‍ സെക്രട്ടറിയുമായിരുന്ന കൂവേരിയിലെ ഐ കെ മാസ്റ്ററുടെ മകനാണ് ഡോ ശ്രീജയന്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!