കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.റോയിക്ക് ഹൃദ്യമായ യാത്രയയപ്പ്.

പരിയാരം: സ്ഥലം മാറിപ്പോവുന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍. റോയിക്ക് മെഡിക്കല്‍ കോളേജില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും സംഘടനാപ്രതിനിധികളായി ഏതാനും പേര് മാത്രം പങ്കെടുത്തായിരുന്നു യാത്രയയപ്പ് ചടങ്ങ്.

ടി.വി രാജേഷ് എം.എല്‍.എ, ജീവനക്കാരുടെ ഉപഹാരം ഡോ. എന്‍. റോയിക്ക് സമര്‍പ്പിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ.കെ.’ സുദീപ് അധ്യക്ഷനായിരുന്നു.

കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ.എ.കെ.ജയശ്രീ, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമാരായ ഡോ. ഡി. കെ. മനോജ്, ഡോ. വിമല്‍ റോഹന്‍, ആര്‍.എം.ഒ ഡോ. എസ്.എം.സരിന്‍, എ.ആര്‍.എം.ഒ ഡോ.കെ.പി. മനോജ് കുമാര്‍, ആശുപത്രി വികസന സൊസൈറ്റി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പി.പി. ദാമോദരന്‍, എച്ച്.ഡി.എസ് അംഗം കെ.പത്മനാഭന്‍, പി.ആര്‍. ജിജേഷ് എന്നിവര്‍ പ്രസംഗിച്ചു.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും എറണാകുളം ഗവ.മെഡിക്കല്‍ കോളേജിലേക്കാണ് ഡോ. എന്‍. റോയിക്ക് സ്ഥലം മാറ്റം ഉത്തരവായിരിക്കുന്നത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!