പടന്നപ്പുറം പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം, റെഡ്സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്ട്‌സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാടകോല്‍സവം ഡിസംബര്‍ ഏഴ് മുതല്‍ 11 വരെ

പിലാത്തറ: പടന്നപ്പുറം പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം, റെഡ്സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്ട്‌സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാടകോല്‍സവം ഡിസംബര്‍ ഏഴ് മുതല്‍ 11 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഏഴിന് വൈകുന്നേരം അഞ്ചിന് മുന്‍ മന്ത്രി പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ എം.ശ്രീധരന്‍ അധ്യക്ഷത വഹിക്കും.

പ്രശസ്ത സിനിമാതാരം ഗിന്നസ്പക്രു മുഖ്യാതിഥിയായിരിക്കും. വി.വി.രവി, ടി.വി.ചന്തുക്കുട്ടി, വി.വി.ഗോവിന്ദന്‍, പി.വി.ബാലകൃഷ്ണന്‍, ടി.വി.നാരായണന്‍ എന്നിവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് രാത്രി 7.30 ന് കൊച്ചിന്‍ ചന്ദ്രകാന്തയുടെ അന്നം എന്ന നാടകം അവതരിപ്പിക്കും.

എട്ടിന് വൈകുന്നേരം നടക്കുന്ന ആദരായനം പരിപാടി ടി.ഐ.മധുസൂതനന്‍ ഉദ്ഘാടനം ചെയ്യും. വയക്കര ബാബു അധ്യക്ഷത വഹിക്കും. കെ.വി.ധനേഷ്, ടി.വി.ഉണ്ണികൃഷ്ണംന്‍, കെ.എം.ശോഭ, കെ.വി.ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിക്കും. രാത്രി 7.30 ന് കൊല്ലം യവനികയുടെ കേളപ്പന്‍ ഹാജരുണ്ട് നാടകം.

ഒന്‍പതിന് നടക്കുന്ന പ്രതിഭാസംഗമം പി.പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്യും. ചെറുതാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിക്കും. സി.പി.ഷിജു, വി.വി.പ്രീത, ഡോ.എ.എസ്.പ്രശാന്ത്കൃഷ്ണന്‍, ടി.വി.പത്മനാഭന്‍, ഐ.വി.ശിവരാമന്‍, കെ.വി.ഭാരതി എന്നിവര്‍ പ്രസംഗിക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായി പങ്കെടുക്കും. 7.30 വടകര കാഴ്ച്ചയുടെ ദൂരം അരികെ നാടകം.

10 ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന നാടക പ്രവര്‍ത്തക സംഗമം മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. സി.എം.വേണുഗോപാലന്‍ അധ്യക്ഷത വഹിക്കും. ജയരാജ് വാര്യര്‍ മുഖ്യാതിഥിയായിരിക്കും. സോവനീര്‍ പ്രകാശനം പി.കെ.ബൈജു കൃഷ്ണന്‍ നടുവലത്തിന് നല്‍കി നിര്‍വ്വഹിക്കും. ഇബ്രാഹിം വെങ്ങര, കെ.പി.ഗോപാലന്‍, രാധന്‍ കണ്ണപുരം, ഡോ.കുഞ്ഞിക്കണ്ണന്‍, പത്മന്‍ വെങ്ങര, എന്നിവരെ ആദരിക്കും. എ.മാധവന്‍, എം.വി.വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. രാത്രി 7.30 ന് ആലുവ പ്രഭാതിന്റെ അഴിമുഖം നാടകം.

സമാപന ദിവസമായ 11ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമ്മേളനം ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എം.വി.ശകുന്തള അധ്യക്ഷത വഹിക്കും. വി.വി.ജയരാജന്‍, ആര്‍.അജിത, സി.എം.ഹരിദാസ്, എ.വി.രവീന്ദ്രന്‍, എം.വി.രാജീവന്‍, അമല്‍ബാബു എന്നിവര്‍ പ്രസംഗിക്കും. രാത്രി ഏഴിന് തിരുവനന്തപുരം ജൂബിലിയുടെ അലാറം നാടകം.

നാടകം കാണാനെത്തുന്ന എല്ലാവര്‍ക്കും ലഘുഭക്ഷണവും ചായയും സംഘാടകര്‍ സൗജന്യമായി നല്‍കുന്നുണ്ട്. ഇത് കൂടാതെ സമാപന ദിവസം ഭക്ഷണവും സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചതായി എ.മാധവന്‍, വി.വി.രവി, വയക്കര ബാബു, കെ.വി.ധനേഷ് എന്നിവര്‍ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!