അംഗങ്ങള്‍ക്ക് സാമ്പത്തിക സഹായവുമായി ഓള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ആന്റ് ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍

തളിപ്പറമ്പ്: ലോക്ഡൗണ്‍ കാലത്ത് തൊഴിലാല്ലാതായ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ക്ക് സഹായവുമായി സംഘടന രംഗത്തുവന്നു.

ഓള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ആന്റ് ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് താലൂക്ക് യൂണിറ്റാണ് അഞ്ച് മേഖലകളില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടിയത്.

രണ്ട് മാസത്തോളമായി ജോലിചെയ്യാതെ വീട്ടിലിരിക്കേണ്ടി വന്ന തളിപ്പറമ്പ്, പയ്യന്നൂര്‍, ചെറുപുഴ, ശ്രീകണ്ഠാപുരം, മയ്യില്‍ മേഖലകളിലെ 85 സ്‌കൂളുകളിലെ അംഗങ്ങള്‍ക്കാണ് സംഘടനയുടെ ഫണ്ടില്‍ നിന്നും 3000 രൂപ വിതം പണമായി നല്‍കിയത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി യൂണിറ്റ് പ്രസിഡന്റ് എം.സി.രാധാകൃഷ്ണന്‍, സെക്രട്ടറി വി.പി.പൈലി എന്നിവരുടെ നേതൃത്വത്തിലാണ് ഓരോ അംഗങ്ങളുടെയും വീടുകളിലെത്തി തുക കൈമാറിയത്.

രണ്ട് ലക്ഷത്തി അന്‍പത്തിയയ്യായിരം രൂപയാണ് ഇതിനായി സംഘടന ചെലവഴിച്ചത്.

എല്ലാ മേഖലയിലും ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ടെങ്കിലും ഇതേവരെ ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കാത്തതിനാല്‍ ഈ മേഖലയില്‍ കടുത്ത പ്രതിസന്ധികള്‍ തുടരുന്നതിനിടയിലാണ് സംഘടന സഹായവുമായി എത്തിയത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!