ചപ്പാരപ്പടവ് സ്വദേശിയായ ഡോ.ജയിം ഏബ്രഹാം അമേരിക്കയിലെ പ്രശസ്തമായ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനായി നിയമിതനായി.

തളിപ്പറമ്പ്: ചപ്പാരപ്പടവ് സ്വദേശിയായ ഡോക്ടര്‍ അമേരിക്കയിലെ പ്രശസ്തമായ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനായി നിയമിതനായി.

1921ല്‍ ഒഹിയോയില്‍ സ്ഥാപിച്ച ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്ലീവ്‌ലാന്റ് ക്ലിനിക്ക് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഓങ്കോളജി വിഭാഗം തലവനായിട്ടാണ് ഡോ.ജയിം ഏബ്രഹാം കഴിഞ്ഞ ദിവസം ചുമതലയേറ്റത്.

അമേരിക്കയിലെ മികച്ച മൂന്ന് ആശുപത്രികളിലൊന്നാണ് ക്ലീവ്‌ലാന്റ് ക്ലിനിക്ക്.ഈ തസ്തികയില്‍ നിയമിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ ഡോക്ടറാണ് ജയിം ഏബ്രഹാം.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ഇദ്ദേഹം.

ഇപ്പോള്‍ ടൗസിംഗ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്തനാര്‍ബുദ വിഭാഗം ഡയരക്ടറായി പ്രവര്‍ത്തിച്ചു വരുന്ന ഡോ.ജയിം ഏബ്രഹാം കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് 200 ലേറെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചപ്പാരപ്പടവ് ശാന്തിഗിരിയിലെ കുന്നപ്പള്ളി ഏബ്രഹാം- ലൂസി ദമ്പതികളുടെ മകനാണ് ഡോ.ജയിം ഏബ്രഹാം.

തളിപ്പറമ്പിലെ പ്രമുഖ ഡോക്ടറും ലൂര്‍ദ്ദ് ആശുപത്രി ഉടമയുമായ ഡോ.കെ.ജെ.ദേവസ്യയുടെ മകള്‍ ഷൈല ജോബിതയാണ് ഭാര്യ.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!