ദക്ഷിണാഫ്രിക്കയിലെ ഗാന്ധി ഡവലപ്‌മെന്റ് ട്രസ്റ്റ് അവാര്‍ഡ് ഡോ.പി.പി.ബാലന്, ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍

തളിപ്പറമ്പ്: ജോഹന്നസ് ബര്‍ഗിലെ ഗാന്ധി ഡവലപ്‌മെന്റ് ട്രസ്റ്റിന്റെ സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള മഹാത്മാഗാന്ധി ഇന്റര്‍നാഷണല്‍ അവാര്‍ഡിന് ഡോ.പി.പി.ബാലന്‍ അര്‍ഹനായി.

നാളെ ഉച്ചക്ക് ശേഷം 2.30 ന് നടക്കുന്ന വെബിനാറില്‍ പ്രശ്‌സ്തിപത്രം വിതരണം ചെയ്യും.

അവാര്‍ഡ് പിന്നീട് കോവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം സമ്മാനിക്കും.

ഡെല്‍ഹിയില്‍ ഗ്രാമവികസന മന്ത്രാലയത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ.പി.പി.ബാലന്‍ തളിപ്പറമ്പ് സ്വദേശിയാണ്.

നേരത്തെ പത്ത് വര്‍ഷത്തോളം കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ഡയരക്ടറായിരുന്നു.

അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ക്ക് നിരവധി ലോകരാഷ്ട്രങ്ങളുടെ ബഹുമതിക്ക് അര്‍ഹനായിട്ടുണ്ട്.

നേരത്തെ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടപ്പിലാക്കിയ വിവിധങ്ങളായ പദ്ധതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ പ്രശംസക്ക് അര്‍ഹമായിട്ടുണ്ട്. ഗാന്ധി ഡവലപ്‌മെന്റ് ട്രസ്റ്റ്രിന്റെ ഈ അവാര്‍ഡിന് മുന്‍കാലങ്ങളില്‍ നിരവധി ലോക നേതാക്കള്‍ അര്‍ഹരായിട്ടുണ്ട്.

ഈ അവാര്‍ഡിന് അര്‍ഹനാകുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ഡോ.ബാലന്‍. ലോകസമാധാനത്തിനും വര്‍ണ വിവേചനത്തിനെതിരെയും പ്രവര്‍ത്തിച്ച നെല്‍സണ്‍ മണ്ഡേല, ദലായ്‌ലാമ, മ്യാന്‍മറിലെ വിമോഡന നേതാല് ആന്‍സ്യാന്‍ സ്യൂചി എന്നിവരുള്‍പ്പെടെയുള്ള പ്രഗല്‍ഭര്‍ക്കാണ് മുമ്പ് ഈ അവാര്‍ഡ് ലഭിച്ചത്.

ഗാന്ധിജിയുടെ ഗ്രാമസ്വരാജിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇത്തവണ പ്രാദേശിക ഭരണസംവിധാനങ്ങള്‍ക്ക് ശക്തി പകരുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതിനാണ് ഡോ.പി.പി.ബാലന് അവാര്‍ നല്‍കുന്നത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!