ഡോ.ഷാഹുല്‍ഹമീദ് സിവിറ്റന്‍ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ പീസ് അവാര്‍ഡിന് അര്‍ഹനായി-ജനുവരി 30 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

തളിപ്പറമ്പ്: ബര്‍മിങ്ങ്ഹാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിവിറ്റന്‍ ഇന്റര്‍നാഷണലിന്റെ ഗ്ലോബല്‍ പീസ് അവാര്‍ഡ്-2021 ന് ഡോ.ഷാഹുല്‍ഹമീദ് അര്‍ഹനായി.

1917 മുതല്‍ സാമൂഹ്യ സേവനരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന സംഘടന ഇന്ത്യയില്‍ നല്‍കുന്ന ആദ്യത്തെ അവാര്‍ഡാണിതെന്ന് സംഘാടകര്‍ പറഞ്ഞു.

40,000 അംഗങ്ങളുള്ള 1000 ക്ലബ്ബുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്.

അലബാമയിലെ ബര്‍മിങ്ങ്ഹാമിലാണ് സംഘടനയുടെ കേന്ദ്ര ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് കോളേജായ എയറോസിസ് എയര്‍പോര്‍ട്ട് കോളേജിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഡോ.ഷാഹുല്‍ഹമീദ്.

സാമൂഹ്യ സേവനരംഗത്തും കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ വ്യക്തിത്വമാണ് ഇദ്ദേഹം.

ജനുവരി 30 ന് രാവിലെ 10 ന് തിരുവനന്തപുരം പുനലാലിലെ ദി ഡേല്‍വ്യു കാമ്പസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ പി.എസ് .ശ്രീധരന്‍പിള്ള അവാര്‍ഡ് സമ്മാനിക്കും.

റിട്ട. ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ.കെ.മാധവന്‍നായര്‍, കെ.എസ്.ശബരീനാഥന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!