പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ ഡോ.സുധാകരന്‍ അഭിമന്യു(67) അന്തരിച്ചു, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഓങ്കോളജി വിഭാഗം തലവനായിരുന്നു-

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദ്ധനും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ റേഡിയോതെറാപ്പി ആന്റ് ഓങ്കോളജി വിഭാഗം തലവനുമായ ഡോ.സുധാകരന്‍ അഭിമന്യു(68) നിര്യാതനായി.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. പേരൂര്‍ക്കട സ്വദേശിയാണ്.

കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്.

2008 ല്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും ഓങ്കോളജി വിഭാഗം തലവനായി സര്‍വീസില്‍ നിന്ന് വിരമിച്ചശേഷം 2010 മുതല്‍ പരിയാരത്ത് സേവനമനുഷ്ഠിച്ചുവരികയാണ്.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച്ച മുമ്പാണ് തിരുവനന്തപുരത്തേക്ക് പോയത്. ഭാര്യ:ബീന. മക്കളില്ല.

ഡോ.സുധാകരന്റെ നിര്യാണത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എസ്.അജിത്ത്, സൂപ്രണ്ട് ഡോ.കെ.സുദീപ് എന്നിവര്‍ അനുശോചിച്ചു.

കാന്‍സര്‍ ചികില്‍സാ രംഗത്ത് പകരം വെക്കാനില്ലാത്ത അപൂര്‍വ്വമായ നേട്ടങ്ങള്‍ക്കുടമയാണ് ഡോ.സുധാകരനെന്ന് പൊതുപ്രവര്‍ത്തകന്‍ കെ.പി.മൊയ്തു അനുസ്മരിച്ചു.

പരിയാരത്ത് എത്തിയതുമുതല്‍ അദ്ദേഹവുമായി ഊഷ്മളമായ ബന്ധമാണ് നിലനിര്‍ത്തിയിരുന്നതെന്നും മൊയ്തു പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!