ഡി.വൈ.എഫ്.ഐ പാറക്കണ്ടം യൂണിറ്റിന്റെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

തളിപ്പറമ്പ്: കൊവിഡ് ദുരിതങ്ങളില്‍ നിന്നും അതിജീവനത്തിനായി നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ പാറക്കണ്ടം യൂണിറ്റിന്റെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

യൂണിറ്റ് പരിധിയില്‍പ്പെടുന്ന മുഴുവന്‍ വീടുകളിലും പ്രവര്‍ത്തകര്‍ നേരിട്ട് കിറ്റുകള്‍ എത്തിച്ചു നല്‍കി. പച്ചക്കറി കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പ്രശോഭ് നിര്‍വ്വഹിച്ചു.

പൂമംഗലം മേഘലാ സെക്രട്ടറി പി.പി പ്രശോഭ് ചടങ്ങിന് ആശംസ അര്‍പ്പിച്ച് സംസാരിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തത്. 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!