കെ.ഇ.പ്രേമചന്ദ്രന്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പി, ടി.കെ.രത്‌നകുമാര്‍ വീണ്ടും തളിപ്പറമ്പില്‍-ഡിവൈ.എസ്.പിമാരുടെ ആദ്യഘട്ട സ്ഥലംമാറ്റലിസ്റ്റ് പുറത്തിറങ്ങി.

തിരുവനന്തപുരം: കെ.ഇ.പ്രേമചന്ദ്രന്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പി; ടി.കെ.രത്‌നകുമാര്‍ വീണ്ടും തളിപ്പറമ്പില്‍.

ഇന്ന് രാവിലെ പുറത്തിറങ്ങിയ ഉത്തരവിലാണ് ഡിവൈ.എസ്.പിമാരുടെ സ്ഥലംമാറ്റം പ്രഖ്യാപിച്ചത്.

കണ്ണൂര്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നാണ് രത്‌നകുമാര്‍ വീണ്ടും തളിപ്പറമ്പിലേക്ക് തന്നെ തിരിച്ചുവരുന്നത്.

യ്യന്നൂര്‍ ഡിവൈ.എസ്.പി എം.സുനില്‍കുമാറിനെ കാസര്‍ഗോഡ് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി.

കോഴിക്കോട് റൂറലില്‍ നിന്ന് പി.കെ.ധനഞ്ജയബാബുവിനെ കണ്ണൂര്‍ എസ്എസ്ബിയിലേക്കും കാസര്‍ഗോഡ് നിന്ന് എം.ഡി.സുനിലിനെ

കോഴിക്കോട് എസ്.എസ് ബിയിലേക്കും കെ.പി.സുരേഷ്ബാബുവിനെ മലപ്പുറം വിജിലന്‍സില്‍ നിന്ന് കാസര്‍ഗോഡേക്കും മാറ്റിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലംമാറ്റിയ ഡിവൈ.എസ്പിമാരെയാണ് പുനര്‍വിന്യസിക്കുന്നത്.

ഡിവൈ.എസ്പിമാരുടെ അടുത്തഘട്ടവും സി.ഐ, എസ്.ഐ മാരുടെ സ്ഥലംമാറ്റങ്ങളും ജില്ലാ പോലീസ് മേധാവികളുടെ മാറ്റങ്ങളും അടുത്ത ദിവസങ്ങളില്‍ ഉണ്ടാവും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!