കോണ്‍ഗ്രസ് നേതാവ് ഇ കെ ഗോവിന്ദന്‍ നമ്പ്യാരെ അനുസ്മരിച്ചു.

പരിയാരം: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇ കെ ഗോവിന്ദന്‍നമ്പ്യാരെ കോണ്‍ഗ്രസ് തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു.

ഡി സി സി പ്രസിഡന്റ് സതീശന്‍പാച്ചേനി ഉദ്്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം വി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ടി ജനാര്‍ദ്ദനന്‍, ഇ ടി രാജീവന്‍, കര്‍ഷകകോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഐ വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി കെ ഇബ്രാഹിംകുട്ടി സ്വാഗതവും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി വി സജീവന്‍ നന്ദിയും പറഞ്ഞു.

യൂത്ത്‌കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ദാമോദരന്‍, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പയ്യരട്ട നാരായണന്‍,പോഷകസംഘടന നേതാക്കളായ വി വി സി ബാലന്‍, എ ടി ജനാര്‍ദ്ദനന്‍,വി കുഞ്ഞപ്പന്‍നമ്പ്യാര്‍, കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് വി ജാനകി, കെ എം രവീന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ പി വി ഗോപാലന്‍, സൗമിനിനാരായണന്‍, കുറ്റിയേരി മണ്ഡലം പ്രസിഡന്റ് പി രാജീവന്‍,തുടങ്ങിയവരും കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍, വാര്‍ഡ് – ബൂത്ത് പ്രസിഡന്റുമാര്‍ ഗോവിന്ദേട്ടന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!