ഇലക്ട്രിസിറ്റി വകുപ്പിലെ ലൈന്‍ ഇന്‍സ്‌പെക്ടറുടെ സമ്പാദ്യം 100 കോടി

ഇലക്ട്രിസിറ്റി വകുപ്പിലെ ലൈന്‍ ഇന്‍സ്‌പെക്ടര്‍ സമ്പാദ്യം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും.  100 കോടിയുടെ ആസ്തിയാണ് ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലെ ലൈന്‍ ഇന്‍സ്‌പെക്ടറായ ലക്ഷ്മിറായിക്കുളളത്.

മറ്റൊരു കാര്യം കൂടി അറിഞ്ഞോളൂ, ഇത് കൈക്കൂലി വാങ്ങിയാണ് ഇയാള്‍ സമ്പാദിച്ചത്. നെല്ലൂര്‍, പ്രകാശം ജില്ലകളിലായി 57 ഏക്കര്‍ കൃഷിഭൂമി, ആറ് ആഡംബര വീടുകള്‍, 9.95 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം, രണ്ടിടത്ത് വീട് നിര്‍മിക്കാനുള്ള സ്ഥലം, ആഡംബര വാഹനങ്ങള്‍ എന്നിവയാണ് ഇയാളുടെ സമ്പാദ്യം.

56 കാരനായ ലക്ഷ്മിറായുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും മറ്റുമായി വിജിലന്‍സ് സംഘം ഒരേസമയം നടത്തിയ പരിശോധനയിലാണ് ഇയാളുടെ ആസ്തിയുടെ കണക്കെടുത്തത്.

കൈക്കൂലി വാങ്ങിയാണ് ഇയാള്‍ ഇത്രയും ആസ്തി സമ്പാദിച്ചതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടാതെ ഇലക്ട്രിസിറ്റി വകുപ്പിന്റെ ഗോഡൗണില്‍ നിന്ന് ഇയാള്‍ വലിയതോതില്‍ ചെമ്പുകമ്പികളും മറ്റും കടത്തി വിറ്റതായും സംശയിക്കുന്നണ്ട്.

കാവാലി സബ്‌സ്റ്റേഷനില്‍ 1993ല്‍ ഹെല്‍പറായാണ് സര്‍വീസില്‍ കയറിയ ലക്ഷ്മി റായിക്ക് 2014ലാണ് ലൈന്‍ ഇന്‍സ്‌പെക്ടറായി പ്രമോഷന്‍ ലഭിച്ചത്.

You can like this post!

You may also like!