കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരം പൂങ്കാവനമാക്കി മാറ്റുമെന്ന് ടി.വി.രാജേഷ് എം എല്‍ എ, നാളെക്ക് വേണ്ടി ഒരു കൂട്ടായ്മക്ക് ഉജ്ജ്വല തുടക്കം.

പരിയാരം:കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പരിസരം പൂങ്കാവനമായി മാറ്റുന്നതിന്റെ തുടക്കമാണ് നാളെക്ക് വേണ്ടി കുടി ഒരു കൂട്ടായ്മയെന്ന് ടി.വി.രാജേഷ് എംഎല്‍എ.

ക്യാമ്പസിന്റെ മുഖച്ഛായ മാറ്റുന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ ഡോ.കെ.എം.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.

നാളേക്കുവേണ്ടി കൂടി ഒരു കൂട്ടായ്മ പദ്ധതിയിലൂടെ ഒഴിഞ്ഞുകിടക്കുന്ന ഏക്കര്‍ കണക്കിനു സ്ഥലം പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാകും.

മുറ്റത്ത് മനോഹരമായ പൂന്തോട്ടം, ജലസംരക്ഷണ പദ്ധതി മുതലായവ ഉള്‍പ്പടെയാണ് നടപ്പിലാക്കുന്നത്.

104 വൈവിധ്യമാര്‍ന്ന നാട്ടുമാവുകള്‍, മറ്റ് ഫലവൃക്ഷങ്ങള്‍, ആര്യവേപ്പ്, കറിവേപ്പ്, ഔഷധസസ്യങ്ങള്‍, വള്ളിച്ചെടികള്‍ എന്നിവ നട്ടുവളര്‍ത്തുന്നതോടൊപ്പം മഴവെള്ളസംഭരണിയുടെ സംരക്ഷണം, ജലസംരക്ഷണ പ്രവര്‍ത്തനം, പരിസ്ഥിതി ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടത്തും.

നാനൂറോളം ഫലവൃക്ഷങ്ങളോടൊപ്പം വൈവിധ്യമാര്‍ന്ന ചെടികളും നടും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ഫലവൃക്ഷങ്ങളും ഉണ്ടാവും. അധിനിവേശ മരങ്ങള്‍ നീക്കം ചെയ്യുന്നതോടൊപ്പം കാര്‍ബണ്‍ ആഗിരണം വര്‍ധിപ്പിക്കുന്നതിനുള്ള വൃക്ഷങ്ങളും നട്ടുവളര്‍ത്തും.

വരുമാനം വര്‍ധിപ്പിക്കുന്ന വൃക്ഷങ്ങള്‍ വളര്‍ത്തുന്നതോടൊപ്പം ക്യാമ്പസില്‍ എത്തുന്നവര്‍ക്ക് പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷവും പ്രദാനം ചെയ്യകെയന്നത് കൂടി പരിപാടിയുടെ ലക്ഷ്യമാണ്.

അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ല ഹരിത കേരള മിഷന്‍, പരിസ്ഥിതി ഗ്രൂപ്പായ മണത്തണ കൂട്ടം, സന്നദ്ധ സംഘടന ഗുഡ് എര്‍ത്ത്, ഔഷധി, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത്, പരിയാരം പ്രസ് ഫോറം എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടപ്പിലാക്കുന്നത്.

മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ദന്തല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.സജി, മണത്തണ കൂട്ടം പ്രതിനിധി സ്റ്റാന്‍ലി ജോര്‍ജ്, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ..സോമശേഖരന്‍, തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസര്‍ കെ.എം.രാമകൃഷ്ണന്‍, പരിയാരം സിഐ കെ.വി.ബാബു, കടന്നപ്പള്ളി-പാണപ്പുഴപഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ബാലക്യഷ്ണന്‍, തൡപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ലത, പഞ്ചായത്ത് അംഗം കെ.വി.സുധാകരന്‍, എന്‍ ജി ഒ അസോസിയേഷന്‍ നേതാവ് പി.ആര്‍. ജിജേഷ്, എന്‍ ജി ഒ അസോസിയേഷന്‍ നേതാവ് ഷിജിത്ത്, മെഡിക്കല്‍ കോളേജിലെ വിവിധ സംഘടനാ പ്രതിനിധികളായ എം.കെ.സജിത്ത്കുമാര്‍, പി.ഐ.ശ്രീധരന്‍, യു.കെ. മനോഹരന്‍, ടി.വി.ഷാജി എന്നിവര്‍ പ്രസംഗിച്ചു.

പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രശസ്ത ആര്‍ക്കിടെക്റ്റ് വിനോദ് സിറിയക്ക് നാളെ രാവിലെ മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുമെന്ന് എം എല്‍ എ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!