എപിഡമിക് ആക്റ്റും, സാമൂഹ്യ വ്യാപനവും പ്രതിപക്ഷത്തിന്റെ വായടപ്പിക്കുവാനുള്ള ആയുധമാക്കുന്നു മുഖ്യമന്ത്രിക്കെതിരെ തെരുവിലിറങ്ങുക തന്നെ ചെയ്യും യൂത്ത് ലീഗ്

തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മാര്‍ഗത്തില്‍ സമരം ചെയ്യുന്ന യൂത്ത്‌ലീഗ് നേതാക്കള്‍ക്കെതിരെ ‘എപിഡമിക് ആക്റ്റും,കോവിഡ് സാമൂഹ്യ വ്യാപനവും പറഞ്ഞ് കള്ളക്കേസെടുത്ത് പീഡിപ്പിക്കാനുള്ള പിണറായി പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പി.സി.നസീറും, ജനറല്‍സെക്രട്ടറി അലി മംഗരയും പറഞ്ഞു.

പ്രതിപക്ഷം സമരം ചെയ്യുമ്പോള്‍ മാത്രമാണ് കോവിഡുമായി ബന്ധപ്പെട്ട് സാമൂഹ്യ അകലവും മറ്റും പറയുന്നത്. എന്നാല്‍ സി പിഎം ക്രിമിനല്‍ നേതാവ് കുഞ്ഞനന്തന്‍ മരിച്ചപ്പോള്‍ മരണാനന്തര ചടങ്ങുകളില്‍ ആയിരക്കണക്കിന് ആളുകള്‍ ഒരു നിയന്ത്രണവും പാലിക്കാതെ പങ്കെടുത്തപ്പോള്‍ പിണറായിയും അദ്ദേഹത്തിന്റെ പോലീസും എവിടെയായിരുന്നു?

വിദേശത്ത് നിന്നോ, ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വന്ന് ക്വാറന്റയിനില്‍ കഴിയുന്നവരല്ല സമരത്തില്‍ പങ്കെടുക്കുന്നത് എന്ന കാര്യം ജനങ്ങള്‍ക്കറിയാം.

ഇതുവരെ സാമ്പിള്‍ പരിശോധനകള്‍ കുറച്ചും, സമ്പര്‍ക്ക കേസുകള്‍ മറച്ചുവെച്ചും സാമൂഹ്യ വ്യാപനം ഇല്ലെന്ന് വാദിച്ചിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ സാമൂഹ്യ വ്യാപനത്തെ കുറിച്ച് സംസാരിക്കുന്നത് പ്രതിപക്ഷ സമരങ്ങളുടെ മുനയൊടിക്കാനാണെന്ന് വ്യക്തമാണ്.

കോവിഡിന്റെ മറവില്‍ എന്ത് തീവെട്ടിക്കൊള്ളയും അഴിമതിയും നടത്തി സുരക്ഷിതമായി മുന്നോട്ടു പോവാമെന്ന മുഖ്യമന്ത്രിയുടെ വ്യാമോഹം ഇനി നടക്കില്ല.

വരും ദിനങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!