എപിഡെമിക് ആക്ട് ചുമത്തി കേസെടുത്താല്‍ പേടിച്ച് വീട്ടിലിരിക്കുന്നവരല്ല യൂത്ത് കോണ്‍ഗ്രസുകാരെന്ന് രാഹുല്‍ ദാമോദരന്‍.

തളിപ്പറമ്പ്: എപിഡെമിക് ആക്ട് ചുമത്തി കേസെടുത്തു പേടിപ്പിച്ചാല്‍ വീട്ടില്‍ ഇരിക്കുന്നവരല്ല ഞങ്ങളെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ദാമോദരന്‍.

ഇന്നലെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയതിന്റെ പേരില്‍ കേസെടുത്തതിനെതിരെ പ്രതികരിക്കുകയായിരുന്നു രാഹുല്‍ ദാമോദരന്‍.

ഇന്നലെ വൈകുന്നേരം നാലിന് കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും മുഖ്യമന്ത്രിയുടെ കോലവുമായി നഗരം ചുറ്റി നടത്തിയ കോണ്‍ഗ്രസ്് ഓഫീസില്‍ സമാപിച്ചു.

നേതാക്കളായ രാഹുല്‍ ദാമോദരന്‍, വി രാഹുല്‍, ശ്രീജിത്ത് കൂവേരി, പി.നവനീത്, ടി.ജനീഷ്, പ്രജീഷ് കൊട്ടാക്കാനം, സി.വി.വരുണ്‍, മാവില പദ്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!