ആലക്കോട്-നെല്ലിക്കുന്നിലെ വന്‍ വ്യാജവാറ്റു കേന്ദ്രം തകര്‍ത്തു, 425 ലിറ്റര്‍ വാഷ് നശിപ്പിച്ചു, വാറ്റുപകരണങ്ങളും പിടികൂടി.

ആലക്കോട്: ആലക്കോട് റെയിഞ്ച് എക്‌സൈസ് സംഘം വന്‍ വ്യാജവാറ്റുകേന്ദ്രം തകര്‍ത്തു.

ഇന്ന് (21-7-20) വൈകുന്നേരം 4.15 ന് നടുവില്‍ വെള്ളാട് നെല്ലിക്കുന്നിലെ അച്ചാറ് കൊല്ലി എന്ന സ്ഥലത്തെ തോടിന്റെ കരയില്‍ പ്രവര്‍ത്തിച്ചു വന്ന വ്യാജവാറ്റു കേന്ദ്രം കണ്ടെത്തി 425 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി കേസെടുത്തു.

വാറ്റു കേന്ദ്രത്തില്‍ നിന്നും ഓടി രക്ഷപെട്ട പ്രതി കെ.കെ.അനീഷ് (32) എന്നയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്സെടുത്തിട്ടുണ്ട്.

പ്രിവന്റീവ് ഓഫീസര്‍ കെ.അഹമ്മദിന്റെ നേത്യത്വത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ചെങ്കുത്തായ തോട്ടരികിലെ ഇഞ്ചക്കാടുകള്‍ക്കിടയില്‍ ഒരുക്കിയിരുന്ന വ്യാജവാറ്റു കേന്ദ്രത്തില്‍ നിന്ന് നിരവധി വാറ്റുപകരണങ്ങളും കണ്ടെടുത്തു.

സമീപ പ്രദേശങ്ങളിലേക്കെല്ലാം ഓര്‍ഡര്‍ പ്രകാരം വന്‍ വിലയ്ക്ക് വാറ്റു ചാരായം എത്തിച്ചു കൊടുക്കുന്ന സംഘം പ്രതിക്കൊപ്പമുള്ളതായി സംശയിക്കുന്നു.

പ്രതികള്‍ക്കായി ഊര്‍ജ്ജിതമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആലക്കോട് എക്‌സൈസ് സംഘം മലയോര മേഖലകളില്‍ തുടര്‍ച്ചയായി നടത്തുന്ന റെയിഡുകളില്‍ ദിനംപ്രതിയെന്നോണം നിരവധി വ്യാജമദ്യ കേസുകളാണ് രജിസ്റ്റര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

വ്യാജവാറ്റുമായി ബന്ധപ്പെട്ട് ഈ ആഴ്ചയില്‍ രജിസ്റ്റര്‍ ചെയ്ത നാലാമത്തെ കേസാണ് ഇന്നത്തേത്.

പ്രിവന്റീവ് ഓഫീസര്‍ അഹമ്മദിനൊപ്പം സി.ഇ.ഒ മാരായ സി.കെ.ഷിബു, വി.ധനേഷ്, പി.ഷിബു, രഞ്ജിത് കുമാര്‍, റെനില്‍ കൃഷ്ണന്‍, എം.ബി.മുനീര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് റെയിഡ് നടത്തിയത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!