വാടകക്ക് വീട് എടുത്ത് മയക്കു മരുന്ന് വില്‍പ്പന. 7.950 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.

കൂത്തുപറമ്പ്: എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ടീമും,

കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഷാഡോ ടീമും, എക്‌സൈസ് കമ്മീഷറുടെ ഉത്തര മേഖലാ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ 7 കിലോ 950ഗ്രാം കഞ്ചാവുമായി പെരിങ്ങാടി സ്വദേശി എക്‌സൈസിന്റെ പിടിയിലായി.

എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെയസതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പെരിങ്ങാടി സ്വദേശി ഹിറ മന്‍സിലില്‍ പി എന്‍ കെ.അശ്മീര്‍ (29) നെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

ഒന്നരമാസക്കാലമായി ഇയാള്‍ ചൊക്ലി കാഞ്ഞിരത്തിന്‍ കീഴില്‍ വാടക വീട് കേന്ദ്രീകരിച്ച് മയക്കു മരുന്ന് കച്ചവടം നടത്തിവരുന്നതിനിടയിലാണ് ക്‌സൈസിന്റെ പിടിയിലായത്.

സംസ്ഥാനത്ത് പുറത്ത് നിന്ന് കഞ്ചാവും മറ്റ് മയക്കു മരുന്നുകളും കടത്തിക്കൊണ്ടുവന്ന് ജില്ലയിലെ പ്രധാന ചെറുകിട മയക്കുമരുന്ന് ലോബിക്ക് എത്തിച്ചു വില്‍പ്പന ചെയ്യുന്നതാണ് ഇയാളുടെ രീതി .

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയതോടെ കിലോക്കണക്കിന് കഞ്ചാവും മയക്കുമരുന്നുകളും എത്തിച്ച് വന്‍തുക ലാഭത്തിലാണ് വില്‍പ്പന നടത്തുന്നത്.

ഇയാളെ ചോദ്യം ചെയ്തതില്‍ കഞ്ചാവു കടത്തിലെ പ്രധാന കണ്ണികളെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

പ്രിവന്റീവ് ഓഫീസര്‍ കെ ശശികുമാര്‍, കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി.ജലീഷ്, എം.കെ.പ്രസന്ന,

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിനേഷ് നരിക്കോടന്‍, യു.സ്മിനീഷ്,

ഡെപ്യൂട്ടി എക്‌സൈസ് ഷാഡോ ടീമംഗങ്ങളായ കെ ബിനീഷ്, സി കെ സജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ തലശ്ശേരി ജെ എഫ് സി എം കോടതിയില്‍ ഹാജരാക്കും. തുടര്‍ നടപടികള്‍ വടകര നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ കോടതിയില്‍ നടക്കും.

കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മദ്യ-മയക്കു മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അന്‍സാരി ബീഗു അറിയിച്ചു

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!