വ്യാജവാറ്റുകാര്‍ എക്‌സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ടു, 60 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

തളിപ്പറമ്പ്: വ്യാജവാറ്റുകാര്‍ എക്സൈസ് സംഘത്തെ കണ്ട് വാഷും വാറ്റ് ഉപകരണങ്ങളും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.വി പ്രഭാകരന്റെ നേതൃത്വത്തില്‍ പയ്യാവൂര്‍ ചെമ്പേരി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് വെമ്പുവയില്‍ പീറ്റര്‍ എന്ന ആളുടെ വീട്ടിനോട് ചേര്‍ന്ന ഷെഡില്‍ വെച്ച് വാഷ് കൈകാര്യം ചെയ്യുന്നതിനിടെ എക്‌സൈുകാരെ കണ്ട് ഇവര്‍ ഓടിരക്ഷപ്പെട്ടത്.

എരുവേശ്ശി വെമ്പുവയിലെ പീറ്ററുടെ(56) പേരില്‍ അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ വി.വി.പ്രഭാകരന്‍ പറഞ്ഞു.

ഷെഡില്‍ നിന്നും 60 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.

പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫ്, സിവില്‍ എക്സൈസ് ഓഫീസര്‍ വിനേഷ് ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും റെയിഡില്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!