ഭക്ഷ്യവിഷബാധയേറ്റ് ചികില്‍സയിലായിരുന്ന ആസാം സ്വദേശിനിയായ ബാലിക മരിച്ചു.

പരിയാരം: ഭക്ഷ്യവിഷബാധയേറ്റ് ചികില്‍സയിലായിരുന്ന ആസാം സ്വദേശിനിയായ ബാലിക മരിച്ചു.

ആസാമിലെ ബാര്‍പേട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുഹിയുദ്ദീന്‍ ഇസ്ലാമിന്റെ മകള്‍ മുസുമ (5) ആണ് മരിച്ചത്.

ഇയാളുടെ ഭാര്യയും രണ്ട് മക്കളും ഉള്‍പ്പെടെ മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്.അസ്മ (26), ഹസീന (3) മാജിദ് (ഏഴ് മാസം)എന്നിവര്‍ക്കാണ് ഗുരുതരം.

പുതിയങ്ങാടിയിലെ ബഷീര്‍ എന്നയാള്‍ക്കൊപ്പം മേസ്ത്രി പണിക്കാരനായ മഹിയുദ്ദീന്‍ ഇസ്ലാം ചൂട്ടാട് ബീച്ചിന് സമീപത്തെ ഹംസ ക്വാര്‍ട്ടേഴ്‌സിലാണ് താമസം.

പണി കഴിഞ്ഞ് 16 ന് രാത്രി ഒന്‍പതോടെ ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോഴാണ് നാലു പേരെയും വീട്ടിനകത്ത് അവശനിലയില്‍ കണ്ടത്.

ഛര്‍ദ്ദിയും തലകറക്കവും വയറിളക്കവും കാരണം നാലുപേരും അബോധാവസ്ഥയിലെത്തിയിരുന്നു.

എന്നാല്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഇവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.ഇന്നലെ രാത്രി 9.30 നാണ് മുസുമ മരണപ്പെട്ടത്.

ചോറും ചെമ്മീന്‍ കറിയും കഴിച്ചതാണ് കാരണമെന്ന് സൂചനയുണ്ട്. ഭക്ഷണം കഴിച്ചത് ഹോട്ടലില്‍ നിന്നാണെന്നും വീട്ടില്‍ നിന്ന് തന്നെയാണെന്നും പറയുന്നുണ്ട്.

ആശുപത്രിയില്‍ കഴിയുന്ന മൂന്നു പേരുടെയും നില അതീവ ഗുരുതരമാണ്. പഴയങ്ങാടി പോലീസ് കേസെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!