വായനയെ വിശ്രമതുല്യമായ അനുഭൂതിയാക്കി മാറ്റാന്‍ പുസ്തകശാലകള്‍ക്ക് കഴിയണം-കവി മാധവന്‍ പുറച്ചേരി.

പയ്യന്നൂര്‍: ആയാസകരമായ ഏര്‍പ്പാട് എന്ന തോന്നലില്‍ നിന്ന് വായനയെ വിശ്രമതുല്യമായ അനുഭൂതിയാക്കി മാറ്റാന്‍ പുസ്തകശാലകള്‍ക്ക് കഴിയണമെന്ന് കവി മാധവന്‍ പുറച്ചേരി.

പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ഫോറസ്റ്റ് ബുക്സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫോറസ്റ്റ് ബുക്സ് പ്രസിദ്ധീകരിച്ച അമ്പിളി കൃഷ്ണകുമാറിന്റെ ‘ഓര്‍മ്മച്ചിമിഴിലെ മഞ്ചാടിമണികള്‍’ ആത്മകഥ അദേഹം പ്രകാശനം ചെയ്തു.

സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ സി സോമന്‍ നമ്പ്യാര്‍ പുസ്തകം ഏറ്റുവാങ്ങി.

പയ്യന്നൂര്‍ സര്‍ഗജാലകം പ്രസിഡണ്ട് ഗംഗന്‍ കുഞ്ഞിമംഗലം അധ്യക്ഷത വഹിച്ചു.

എ കെ ഈശ്വരന്‍, കരിവെള്ളൂര്‍ നാരായണന്‍, സി വി ദയാനന്ദന്‍, വി വി വിജയന്‍, കെ സി അജിത, ടി പി കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍. സദാശിവന്‍ ഇരിങ്ങല്‍, എന്‍ വി ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!