തളിപ്പറമ്പില്‍ കാട്ടിറച്ചിയുമായി ഒരാളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി

  1. തളിപ്പറമ്പ് :തളിപ്പറമ്പ്: മുള്ളൻപന്നിയെ കേബിൾ വയർ കുടുക്കി കൊന്ന മധ്യവയസ്ക്കൻ വനം വകുപ്പ് സംഘത്തിന്റെ പിടിയിലായി.

പരിയാരം തിരുവട്ടൂരിലെ സി.ടി.ഹൗസിൽ സി.ടി.മുസ്തഫയെയാണ്(48) തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി.ജയപ്രകാശ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം.

കേബിൾ വയർ കുടുക്കി കൊന്ന മുള്ളൻപന്നിയെ ഇറച്ചിയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് സംഘം സ്ഥലത്തെത്തിയത്.

ഇവരെ കണ്ട ഉടനെ മുള്ളൻപന്നിയെ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മുസ്തഫയെ പിന്നാലെ ഓടി സാഹസികമായാണ് വനം വകുപ്പ് സംഘം പിടികൂടിയത്.

നാലര കിലോയോളം തൂക്കം വരുന്നതാണ് മുള്ളൻപന്നി. നേരത്തെയും മുസ്തഫ മുള്ളൻപന്നികളെ കേബിൾ ഉപയോഗിച്ച് പിടിച്ച് കൊന്നു തിന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് റെയിഞ്ച് ഓഫീസർ പറഞ്ഞു.

തെളിവില്ലാത്തതിനാൽ പിടികൂടാൻ സാധിച്ചില്ല. അറസ്റ്റിലായ പ്രതിയെ വൈകുന്നേരം കോടതിയിൽ ഹാജരാക്കും.

സംരക്ഷിത പട്ടികയിൽ പെടുന്ന മുള്ളൻപന്നിയെ വേട്ടയാടുന്നതും കൊല്ലുന്നതും 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ഫോറസ്റ്റർ ജയചന്ദ്രൻ കർക്കടക്കാട്ടിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.വി.പ്രമോദും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!