തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നില്‍ മലയോര കര്‍ഷകര്‍ക്ക് വേണ്ടി കോണ്‍ഗ്രസിന്റെ രോഷമിരമ്പിയ പ്രതിഷേധം. സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു-

തളിപ്പറമ്പ്: മലയോര മേഖലയിലെ വന്യമൃഗശല്യത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രോഷമിരമ്പിയ പ്രതിഷേധം.

രൂക്ഷമായ വന്യ ജീവികളുടെ ആക്രമണങ്ങളില്‍ നിന്നും കര്‍ഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പയ്യാവൂര്‍ മണ്ഡലം

കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തളിപ്പറമ്പ് ഫോറസ്‌ററ് റേഞ്ച് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തിയത്.

കര്‍ണാടക വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പയ്യാവൂര്‍ പഞ്ചായത്തിലെ വഞ്ചിയം, ആടാംപാറ, ഷിമോഗ, പാടാംകവല,

കാഞ്ഞിരകൊല്ലി, ശാന്തിനഗര്‍ തുടങ്ങിയ ജനവസകേന്ദ്രങ്ങളില്‍ കാട്ടാനകളുടെയും മറ്റ് വന്യജീവികളുടെയും ഉപദ്രവങ്ങള്‍ കൊണ്ട്

ജീവിതം ദുസ്സഹമായ കര്‍ഷകര്‍ കാലങ്ങളായി ഉയര്‍ത്തികൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കു നേരെ ഭരണകൂടങ്ങള്‍

കാണിക്കുന്ന അവഗണന പ്രതിഷേധാര്‍ഹമാണെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച സജീവ് ജോസഫ് എംഎല്‍എ പറഞ്ഞു.

പതിറ്റാണ്ടുകളായി കൃഷി ചെയ്ത് പ്രതീക്ഷയോടെ കാത്തു സൂക്ഷിച്ച സ്വന്തം മണ്ണില്‍ താമസിക്കാനാവാതെ കാട്ടാനയെ പേടിച്ചു കാര്‍ഷിക

വിളകളും വീടും ഉപേക്ഷിച്ചു ജീവനുവേണ്ടി പലായനം ചെയ്യുകയാണ് കര്‍ഷകര്‍. വീടില്ലാതെ വാടകവീട്ടില്‍ താമസിച്ചു

അദ്ധ്വാനം മുഴുവന്‍ വന്യ ജീവികള്‍ നശിപ്പിക്കുന്നത് കണ്ട് ഹൃദയം തകരുന്ന കര്‍ഷകരുടെ ദയനീയത സര്‍ക്കാര്‍ കാണാതെ പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജീവന്‍ പോലും പണയം വച്ച് സ്വന്തം മണ്ണില്‍ തന്നെ മരണം വരെ ഉണ്ടാകും എന്നുറപ്പിച്ചു ജീവിക്കുന്നവരാണ് അധികവും.

വര്‍ഷങ്ങളുടെ അധ്വാനഫലം ഒറ്റ രാത്രികൊണ്ട് ഇല്ലാതാകുന്നത് കണ്ടുനില്‍ക്കുന്ന കര്‍ഷന്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍

ഭരണകൂടങ്ങള്‍ക്കു കഴിയുന്നില്ലങ്കില്‍ ശക്തമായ കര്‍ഷക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സജീവ് ജോസഫ് ഓര്‍മ്മിപ്പിച്ചു.

കാട്ടാന ശല്യത്തില്‍ നിന്ന് സംരക്ഷിക്കാന്‍ശാശ്വത പരിഹാരമാര്‍ഗങ്ങള്‍ കൈക്കൊള്ളുക, ഫലവത്തായ വൈദ്യുതി വേലി നിര്‍മ്മാണം,

ആനത്താരകളില്‍ ആന മതില്‍, ശക്തമായ മുള്ളുകമ്പി വേലി തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചു കാട്ടാനകളെ ജനവസാകേന്ദ്രങ്ങളിലേക്ക് കടക്കുന്നത് തടയണം.

വന്യജീവികള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് ഉടനടി മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണം.

പാടാം കവലയിലെ ഫോറസ്റ്റ് ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധര്‍ണ നടത്തിയത്.

മണ്ഡലം പ്രസിഡന്റ് ഇ.കെ.കുര്യന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി നൗഷാദ് ബ്‌ളാത്തൂര്‍, ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍

പി.കെ.രാഘവന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിത്തു തോമസ്, ജോര്‍ജ് അബാട്ട്, ബേബി മുല്ലക്കര, ബിജു കാരാംകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!