പ്രതിമാസ പരിപാടികളുമായി മുന്‍കാല എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഗ്രാന്‍മ സജീവമാകുന്നു

തളിപ്പറമ്പ്: തളിപ്പറമ്പ് കേന്ദ്രമാക്കി രൂപീകരിച്ച മുന്‍കാല എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഗ്രാന്‍മ സജീവമാകുന്നു. ഗ്രാന്‍മയുടെ ആദ്യ പൊതുപരിപാടി സെപ്തംബര്‍ 8 ന് വൈകുന്നേരം 3 ന് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടക്കും.

സത്യാനന്തര കാലത്തെ ജനാധിപത്യവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ പ്രശ്‌നമാധ്യമ പ്രവര്‍ത്തകരായ അഭിലാഷ് മോഹന്‍, ശ്രീജിത് ദിവാകരന്‍ എന്നിവര്‍ വിഷയാവതരണം നടത്തും.

പുരോഗമന കലാസാഹിത്യ സംഘം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നാരായണന്‍ കാവുമ്പായി മോഡറേറ്റര്‍ ആകും. ആദ്യകാല വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളായ അഡ്വ.കെ.ബാലകൃഷ്ണന്‍ നായര്‍, പ്രഫ.ഇ.കുഞ്ഞിരാമന്‍, കെ.സുധാകരന്‍, പ്രഫ.കെ.ബാലന്‍, ടി.മോഹനന്‍ സംസാരിക്കും.

വിദ്യാര്‍ത്ഥി ജീവിതകാലത്ത് സാമൂഹ്യ മാറ്റത്തിന് വേണ്ടി തീവ്രമായി അഭിലഷിക്കുകയും അത് യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവരാണ് പോയ കാലത്തിന്റെ ഓര്‍മകള്‍ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളായി ബന്ധിപ്പിക്കാനായി വീണ്ടും ഒത്തുചേരുന്നത്.

തളിപ്പറമ്പില്‍ വരും നാളുകളില്‍ കൂടുതല്‍ സജീവമായി നിരവധി പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ ഗ്രാന്‍മ തീരുമാനിച്ചിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പ്രഫ.ഇ.കുഞ്ഞിരാമന്‍, പ്രഫ.കെ.ബാലന്‍, കെ.വി.കരുണാകരന്‍, ടി.മോഹനന്‍ എന്നിവര്‍ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!